'തമിഴര്‍ക്ക് വേണ്ടി പാര്‍ട്ടിയുണ്ടാക്കി, ആ മണ്ടത്തരം പറ്റരുതല്ലോ': ഒടുവില്‍ ആ തീരുമാനംഎടുത്ത് വിജയ്.!

By Web Team  |  First Published Feb 18, 2024, 7:22 PM IST

വിജയിയുടെ പേരിന്‍റെ ചുരുക്കമാണ് പാര്‍ട്ടിക്ക് എന്നായിരുന്നു വിമര്‍ശനം പാര്‍ട്ടി പേര് ചുരുക്കി എഴുത്ത് ടിവികെ എന്നാണ്. അതായത് അത് ദളപതി വിജയ് കഴകം എന്നാണെന്നാണ് ചിലര്‍ ട്രോളിയത്. 


ചെന്നൈ: കഴിഞ്ഞ ഫെബ്രുവരി 2നാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്‍റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് മക്കള്‍ ഇയക്കം അടക്കം വിജയിയുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഇതോടെ ഈ രാഷ്ട്രീയ രൂപത്തിലേക്ക് മാറും. അതേ സമയം 2026 തമിഴ്നാട് നിയമസഭ ഇലക്ഷന്‍ ലക്ഷ്യമാക്കിയാകും വിജയ് പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നാണ് സൂചന. 

അതേ സമയം വിജയിയുടെ പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ തമിഴകത്ത് നടന്നിരുന്നു. വിജയിയുടെ പേരിന്‍റെ ചുരുക്കമാണ് പാര്‍ട്ടിക്ക് എന്നായിരുന്നു വിമര്‍ശനം പാര്‍ട്ടി പേര് ചുരുക്കി എഴുത്ത് ടിവികെ എന്നാണ്. അതായത് അത് ദളപതി വിജയ് കഴകം എന്നാണെന്നാണ് ചിലര്‍ ട്രോളിയത്. 

Latest Videos

അതേ സമയം തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ റജിസ്ട്രര്‍ ചെയ്ത പേര് വിജയിയുടെ പാര്‍ട്ടിക്ക് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീല്‍ നോട്ടീസ്. 

അതേസമയം തന്നെ തമിഴക വെട്രി കഴകം എന്ന് എഴുതുന്നത് തമിഴ് വ്യാകരണ പ്രകാരം തെറ്റാണ് എന്ന വിമര്‍ശനവും വന്നു. தமிழக வெற்றி கழகம் എന്നായിരുന്നു നേരത്തെ വിജയ് അടക്കം പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പിലെ പാര്‍ട്ടി പേര്. എന്നാല്‍ തമിഴ് വ്യാകരണ പ്രകാരം ഇത്  தமிழக வெற்றிக் கழகம் എന്നാണ് എഴുതേണ്ടത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. 

എന്തായാലും ഈ വിമര്‍ശനം ഇപ്പോള്‍ വിജയ് അംഗീകരിച്ചുവെന്നാണ് വിവരം. പാര്‍ട്ടി പേരില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ വിജയിയുടെ പാര്‍ട്ടിയുടെ ഔദ്യോഗിക പത്ര കുറിപ്പിലും സോഷ്യല്‍ മീഡിയ പേജിലും தமிழக வெற்றிக் கழகம் എന്നാണ് എഴുതിയിരിക്കുന്നത്. തമിഴകത്തിന് വേണ്ടി നടത്തുന്ന പാര്‍ട്ടിയില്‍ ഭാഷപരമായ പിശക് വരരുതെന്ന് വിജയ് നിര്‍ദേശിച്ചുവെന്നാണ് വിവരം. 

അതേ സമയം അടുത്ത് തന്നെ ചെന്നൈയില്‍ പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും തീരുമാനിക്കാന്‍ പാര്‍ട്ടി ഭാരവാഹികളുടെ സുപ്രധാന യോഗം ചേരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രധാന ഭാരവാഹിയായ ബിസി ആനന്ദ് കത്ത് അയച്ചിട്ടുണ്ട്. 

കുറേക്കാലത്തിന് ശേഷമാണ് മലയാള സിനിമയില്‍ ഇങ്ങനെ; പ്രേമലുവോ, ഭ്രമയുഗമോ ആര് എടുക്കും 'സൂപ്പര്‍ സണ്‍ഡേ'.!

ബാഹുബലിയില്‍ ആദ്യം കട്ടപ്പയായി നിശ്ചയിച്ചത് സത്യരാജിനെ അല്ലായിരുന്നു; പകരം മറ്റൊരു സൂപ്പര്‍താരം.!

entertianmet interview
 

click me!