സിനി ജേര്‍ണലിസ്റ്റ് ബിസ്മി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വന്‍ വിജയമായി ഗോട്ട് മാറിയില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് വലിയ പരിക്കില്ലാതെ ലാഭം നല്‍കിയ പടമാണ് ഇതെന്നാണ് പറയുന്നത്.
ചെന്നൈ: വിജയ് നായകനായി സെപ്തംബര്‍ 5ന് റിലീസ് ചെയ്ത ചിത്രമാണ് 'ഗോട്ട്'. ഒക്ടോബര്‍ 3ന് ചിത്രം ഒടിടിയിലും എത്തി. ഇതോടെ ചിത്രത്തിന്‍റെ തീയറ്റര്‍ റണ്‍ അവസാനിച്ചിരിക്കുകയാണ്. അതിനിടയില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സോഫീസില്‍ വന്‍ പ്രകടനം നടത്തിയോ എന്ന ചോദ്യം തമിഴകത്ത് അടക്കം ശക്തമാണ്. ചിത്രത്തിന്‍റെ അവസാന കളക്ഷനും ഷെയറും എല്ലാം വച്ച് ചിത്രത്തിന്‍റെ അവസാന കണക്കുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്.
സിനി ജേര്‍ണലിസ്റ്റ് ബിസ്മി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വന്‍ വിജയമായി ഗോട്ട് മാറിയില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് വലിയ പരിക്കില്ലാതെ ലാഭം നല്‍കിയ പടമാണ് ഇതെന്നാണ് പറയുന്നത്. ഇദ്ദേഹം പറയുന്ന കണക്കുകള്‍ ഇങ്ങനെയാണ്. റിലീസിന് മുന്‍പ് വിതരണ അവകാശങ്ങളും മറ്റും വിറ്റ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ച തുക 83.10 കോടിയാണ്. ഇതില്‍ പിന്നീട് തമിഴ്നാട്ടില്‍ നിന്നും വന്ന ഷെയര്‍ 10 കോടിയാണ്. യുഎഇ ഷെയര്‍ 33 കോടിയാണ്. മൊത്തം 126.10 കോടിയാണ് ലാഭമായി നിര്‍മ്മാതക്കള്‍ക്ക് എത്തിയത്.
undefined
എന്നാല്‍ ഈ ലാഭത്തില്‍ നിന്നും നോര്‍ത്ത് ഇന്ത്യയില്‍ വിതരണം നടത്തിയവര്‍ക്ക് 3 കോടി റീഫണ്ട് ചെയ്യേണ്ടി വന്നു. ആന്ധ്ര തെലങ്കാന എന്നിവിടങ്ങളിലെ വിതരണക്കാര്‍ക്ക് 7.5 കോടി തിരിച്ചുനല്‍കേണ്ടിയും വന്നു. ഇതോടെ ലാഭം 115.60 കോടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ലാഭം വന്നത് എന്നാണ് കണക്ക് പറയുന്നത്.
അതായത് ബോക്സോഫീസിലെ ലാഭം നോക്കിയാല്‍ നിര്‍മ്മാതാക്കളെ വിജയ് ചിത്രം നഷ്ടത്തിലാക്കിയില്ലെനാണ് ഈ കണക്കുകള്‍ പറയുന്നത്. സമിശ്ര റിപ്പോര്‍ട്ടും തമിഴ്നാടിന് പുറത്ത് മോശം ബോക്സോഫീസ് പ്രകടനം നടത്തിയിട്ടും ചിത്രത്തെ ലാഭത്തിലാക്കിയത് ദളപതി വിജയ്‍യുടെ മാര്‍ക്കറ്റ് വാല്യൂ ആണെന്നാണ് കണക്കാക്കുന്നത്. അതായത് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ചിത്രം ലാഭകരമായി എന്നത് വിജയ്‍യുടെ താരമൂല്യം അരക്കിട്ടുറപ്പിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ദളപതി വിജയ് എത്തിയിരിക്കുന്നത്.
മകള്‍ ദിയയുടെ നേട്ടത്തിൽ അഭിമാനം പങ്കിട്ട് ജ്യോതിക: അതിലും വിവാദമാക്കാന്‍ ചിലര്‍, ചുട്ട മറുപടി !