Nayanthara Wedding : നയൻതാര- വിഘ്‍നേശ് ശിവൻ വിവാഹത്തിന് എത്തിയ രജനികാന്തും വിജയ്‍യും- വീഡിയോ

By Web Team  |  First Published Jun 9, 2022, 2:37 PM IST

ജ്യോതികയും സൂര്യയും അടക്കമുള്ള താരങ്ങള്‍ വിവാഹത്തിന് എത്തി (Nayanthara Wedding ).


ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രജനികാന്ത്, വിജയ്, സൂര്യ എന്നിവരടക്കമുള്ള താരങ്ങള്‍ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹത്തിന് എത്തി (Nayanthara Wedding).

ജ്യോതികയ്‍ക്ക് ഒപ്പമായിരുന്നു സൂര്യ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയത്. സൂര്യയും വിജയ്‍യും വിവാഹത്തിനെത്തിയതിന്റെ വീഡിയോ ആരാധകര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം തെന്നിന്ത്യ ഏറ്റവും ശ്രദ്ധിച്ച ഒന്നായി മാറിയിരിക്കുകയാണ്. ഷാരൂഖും വിവാഹത്തിന് എത്തിയിരുന്നു.

Superstar arrives to greet the newly-weds couple and ! 😍💓... pic.twitter.com/JXCBBl6RL6

— Mr.Entertainer (@MrEntertainer__)

Latest Videos

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ തരംഗയിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.

Thalapathy Vijay at Wedding 😯🔥 pic.twitter.com/kNL4Y1iMFZ

— Film Funtasy (@FFuntasy)

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

• Na At ~ Wedding | pic.twitter.com/dYw3c7XSjX

— Suriya Trends Kerala (@TrendsSuriyaKL)

ടനാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

Read More : വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി

click me!