ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡില്‍ അരങ്ങേറുന്നതിന്റെ സന്തോഷം നടിയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവൻ വൈകാതെ ഇതിന് മറുപടി നല്‍കി.
ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാന്റെ' ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നയൻതാര നായികയായും വേഷമിടുന്ന 'ജവാന്റെ' ടീസര്‍ പങ്കുവച്ച് നയന്‍സിന്‍റെ ഭര്‍ത്താവ് വിഘ്‍ശേവ് ശിവൻ ആശംസകളുമായി ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ വിഘ്നേശിന് നന്ദി പറഞ്ഞ് സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
രസകരമായിരുന്നു ഷാരൂഖിന്‍റെ മറുപടി. താങ്കളുടെ എല്ലാ സ്‍നേഹത്തിനും നന്ദി. നയൻതാര ഒരു വിസ്‍മയമാണ്. ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച് അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് എന്നും നടൻ ഷാരൂഖ് ഖാൻ തമാശരൂപേണ എഴുതിയിരിക്കുന്നു.
ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡില്‍ അരങ്ങേറുന്നതിന്റെ സന്തോഷം നടിയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവൻ വൈകാതെ ഇതിന് മറുപടി നല്‍കി.
"നന്ദിയുണ്ട് സാര്‍ ഞാന്‍ ശ്രദ്ധിച്ചോളാം, പക്ഷെ ഞാന്‍ കേട്ടത് നിങ്ങള്‍ തമ്മില്‍ ചിത്രത്തില്‍ റോമാന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ്. അതിനാല്‍ റോമാന്‍സ് രാജാവില്‍ നിന്നും റോമാന്‍സ് പഠിച്ചിരിക്കും. താങ്കളൊടൊപ്പമുള്ള സ്വപ്നതുല്യമായ ആദ്യ ചിത്രത്തില്‍ അത്യധികം സന്തോഷത്തിലാണ്. ചിത്രം ഒരു ആഗോള ബ്ലോക്ബ്ലസ്റ്റര്‍ ആകും" -വിഘ്നേശ് മറുപടിയില്‍ കുറിച്ചു,
😆 soooo kind of you sir 😇😇❤️
Yes sir being very careful 🫡 but I also heard there is some good romance between the both of you in the movie , that she has learnt from the king of romance 🥰 , so already cherishing that with the happiness of such a dream Debut with YOU … https://t.co/hqOSBI3YUF
അറ്റ്‍ലി ആണ് ജവാന്‍റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും, പ്രിയമണിയും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ജവാൻ'. ഷാരൂഖിന്‍റെ പ്രൊഡക്ഷന്‍ കമ്പനി റെഡ് ചില്ലീസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.
ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും.
കരിയറില്‍ ആദ്യമായി 'മൊട്ടലുക്കില്‍' ഷാരൂഖ്; ട്രോളുകള്‍ ഒഴുകുന്നു.!
കൊലകൊല്ലി മാസായി മൊട്ട ഷാരൂഖ്, കൂടെ നയന്‍സും, വിജയ് സേതുപതിയും; ജവാന്‍ പ്രിവ്യൂ