ദബ്ബു രത്നാനിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
നടി വിദ്യാ ബാലന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു. ദബ്ബൂ രത്നാനിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു കയ്യില്‍ പത്രവും മറു കയ്യില്‍ ചായ കപ്പും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് ഉള്ള വിദ്യാ ബാലനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. ദബ്ബു രത്നാനിയാണ് ഫോട്ടോ പങ്കുവെച്ചതും.
വിദ്യാ ബാലന്റേതായി 'ജല്‍സ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. സൗരഭ് ഗോസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും 'ജല്‍സ'യില്‍ അഭിനയിച്ചിരിക്കുന്നു.
വിദ്യാ ബാലൻ ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിച്ചിക്കുന്നത്. 'ജല്‍സ' എന്ന ചിത്രം ടി സീരിസിന്റെ ബാനറിലാണ് നിര്‍മിച്ചിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു 'ജല്‍സ'യെന്ന ചിത്രം പ്രേക്ഷകരിലേക്ക്എത്തിയത്. 'ജല്‍സ' എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് പറഞ്ഞിരുന്നത്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ചിരിക്കുന്നത്. 'തുമാരി സുലു' എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചിരുന്നത്.
വിദ്യാ ബാലൻ നായികയാകുന്ന കോമഡി ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിര്‍ഷ ഗുഹ തകുര്‍തയാണ്. ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത് എന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു. ചിത്രം അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് നിര്‍മിക്കുക. വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന, സെന്തില്‍ രാമമൂര്‍ത്തി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ പുതിയ ചിത്രവും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലൻ.
Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്