'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്

By Web Team  |  First Published Aug 8, 2024, 11:54 AM IST

ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രം


വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിടുതലൈ പാർട്ട് 2 ന്‍റെ ഫസ്റ്റ് ലുക്കിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ കേരള റൈറ്റ്സ് സംബന്ധിച്ചാണ് അത്. വൈഗ എന്റർപ്രൈസസ്, മെറിലാൻഡ് റിലീസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാര്‍ ആണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

Latest Videos

വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം ആർ  വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ
സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വിഎഫ്എക്സ് ആർ ഹരിഹരസുദൻ, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അഡിയോസ് അമിഗോ'യിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!