വിധു വിൻസെന്റിന്റെ 'വൈറൽ സെബി', ടൈറ്റിൽ പോസ്റ്റർ പുറത്ത്

By Web Team  |  First Published Aug 14, 2021, 11:38 AM IST

സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് തിരക്കഥ.


ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന 'വൈറൽ സെബി'  എന്ന ചിത്രമാണ് നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി. 

സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുക്കുന്നത്. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്.  മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറല്‍ സെബി.

Latest Videos

ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

വാർത്ത പ്രചരണം: പി ശിവപ്രസാദ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!