Viral Sebi trailer : വിധു വിൻസെന്റിന്റെ സംവിധാനത്തില്‍ 'വൈറല്‍ സെബി', ട്രെയിലര്‍

By Web TeamFirst Published Feb 18, 2022, 5:37 PM IST
Highlights

ഈജിപ്‍തുകാരി മിറ ഹമീദാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം.

വിധു വിൻസെന്റ്  (Vidhu Vincent) സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'വൈറല്‍ സെബി'. ആനന്ദ് ബാലകൃഷ്‍ണൻ, സജിത മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വൈറല്‍ സെബിയുടെ തിരക്കഥ എഴുതുന്നത്.  'വൈറല്‍ സെബി' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ ചര്‍ച്ചയായതാണ്. 'വൈറല്‍ സെബി'യുടെ ട്രെയിലര്‍ (Viral Sebi trailer) പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

അപരിചിതൻ. അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിഘട്ടത്തിൽ ആശ്രയിക്കാൻ അയാൾ മാത്രമേ ഉള്ളെങ്കിലോ?, അങ്ങനെ ഒരു സംഭവമാണ് ചിത്രത്തില്‍ പറയുന്നത്.ഈജിപ്‍തുകാരി മിറ ഹമീദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത് മമ്മൂട്ടിയാണ്.

Latest Videos

എൻ എം ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സംഗീതം: അരുൺ വർഗീസ്.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ,  വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനരചന: റഫീക്ക് അഹമ്മദ്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി.

&എഡിറ്റർ: ക്രിസ്റ്റി, ആർട്ട്: അരുൺ ജോസ്, ചീഫ് അസോസിയേറ്റ് ക്രിയേറ്റിവ് ഡയറക്ടർ: ജെക്സൺ ആന്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: ഷിബി ശിവദാസ്, പിആർഒ പി.ശിവപ്രസാദ്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വിധു വിൻസെന്റിന്റെ 'വൈറൽ സെബി', ടൈറ്റിൽ പോസ്റ്റർ പുറത്ത്

മാധ്യപ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ വിധു വിൻസെന്റിന്റെ  ആദ്യ ചിത്രം 'മാൻഹോളാ'യിരുന്നു. മികച്ച സംവിധാനത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് വിധു വിൻസെന്റ് ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു. 'മാൻഹോള്‍' മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായിക, മികച്ച മലയാള സിനിമയ്‍ക്കുള്ള ഫിപ്രെസ്‍കി അവാര്‍ഡ് എന്നിവയും സ്വന്തമാക്കി.

'സ്റ്റാൻഡ് അപ്' എന്ന ചിത്രമായിരുന്നു അടുത്തതായി വിധു വിൻസെന്റ് സംവിധാനം ചെയ്‍തത്, നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഉമേഷ് ഓമനക്കുട്ടനായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. ടൊബിൻ തോമസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചു. വര്‍ക്കി ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'ആഫ്റ്റര്‍ ദ എൻഡ് ഓഫ് ഡ്രാമ' എന്ന ഹ്രസ്വ ചിത്രത്തിന് വിധു വിൻസെന്റിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച തിരക്കഥയ്‍ക്കും സംവിധാനത്തിനും ആയിരുന്നു അവാര്‍ഡ്. 2020ല്‍ ഒരു ഹ്രസ്വ ചിത്രവും ഒരു ഡോക്യുമെന്ററിയും വിധു വിൻസെന്റ് സംവിധാനം ചെയ്‍തിട്ടുണ്ട്. 'ദ റിബര്‍ത്ത് ഓഫ് എ റിവര്‍' ആണ് ഡോക്യുമെന്ററി. സിംഗേഴ്‍സ് ഓഫി ലിബറേഷൻ' ആണ് ഹ്രസ്വ ചിത്രം. വിധു വിൻസെന്റിന്റെ പുതിയ സിനിമ 'വൈറല്‍ സെബി'ക്കായാണ് ഇനി കാത്തിരിപ്പ്.

click me!