അമിതാഭിന്‍റെ ചിരഞ്ജീവി 'അശ്വത്ഥാമാ' വേഷം ഹിറ്റായി: ബോളിവുഡില്‍ നിന്ന് വീണ്ടും ഒരു 'ചിരഞ്ജീവി' പടം !

By Web Team  |  First Published Nov 13, 2024, 1:09 PM IST

മഡോക്ക് ഫിലിംസിന്റെ പുതിയ ചിത്രമായ മഹാവതാറിൽ വിക്കി കൗശൽ പരശുരാമനായി അഭിനയിക്കുന്നു. 


മുംബൈ: കല്‍ക്കി സിനിമയിലെ ചിരഞ്ജീവിയായ അശ്വതാമാവിന്‍റെ വേഷം വന്‍ വിജയമാണ് നേടിയത്. 1000 കോടി നേടിയ ചിത്രത്തിന്‍റെ  പ്രധാന നട്ടെല്ല് തന്നെ ബിഗ് ബി അവതരിപ്പിച്ച ഈ മിത്തോളജിക്കല്‍ റോളായിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും വീണ്ടും ചിരഞ്ജീവിയായ പുരാണകഥാപാത്രം എത്തുന്നു. 

ദിനേശ് വിജന്‍റെ മഡോക്ക് ഫിലിംസ് നിര്‍മ്മിക്കുന്ന മഹാവതാർ എന്ന പുതിയ പ്രോജക്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചിരഞ്ജീവി പരശുരാമനായി എത്തുന്നത്  വിക്കി കൗശലാണ്. സ്ത്രീ, ഭേഡിയ തുടങ്ങിയ മഡോക്ക് ഫിലിംസിന്‍റെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അമർ കൗശിക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഇതിനകം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

Latest Videos

2026 ഡിസംബര്‍ അവസാനം റിലീസ് ചെയ്യാന്‍ പദ്ധതിയുടുന്ന ചിത്രത്തിന്‍റെ ഫസ്റ്റലുക്കില്‍ പരശുരാമന്‍ ലുക്കില്‍ തീക്ഷ്ണമായ നോട്ടവുമായി നില്‍ക്കുന്ന വിക്കി കൗശലിനെ കാണാം. ഇന്ത്യന്‍ പുരാണ പ്രകാരം മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. മരണമില്ലാത്ത അവതാരമാണ് പരശുരാമന്‍ അതിനാല്‍ തന്നെ രാമായണത്തിലും, മഹാഭാരതത്തിലും പരശുരാമനെ പരാമര്‍ശിക്കുന്നുണ്ട്. 

അതേ സമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീ 2 എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിന് ശേഷം ദിനേഷ് വിജന്‍റെ മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു. തമ എന്ന പുതിയ ചിത്രം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതി. 

ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻജ്യ എന്ന സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ ചിത്രം  സംവിധാനം ചെയ്ത ആദിത്യ സർപോത്തർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. 

സ്ത്രീ, ഭേഡിയ, മുഞ്ജ്യ എന്നിവയുടെ അതേ യൂണിവേഴ്സിലാണ് ഈ ചിത്രം വരുന്നത്.ഒരു വമ്പയര്‍ പ്രണയകഥയാണ് ഇത്തവണ  മഡ്ഡോക്  സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത് എന്നാണ് സൂചന.

മുടക്കിയത് 300 കോടിക്ക് അടുത്ത് വാരിയത് 1000 കോടിയിലേറെ; ആ യൂണിവേഴ്സില്‍ അടുത്ത പടം 'വാമ്പയർ പ്രണയകഥ' !

ജവാനെ വീഴ്‍ത്തി, ഒടിടിയിലേക്ക് 870 കോടി ചിത്രം എത്തുന്നു


 

click me!