ഫൗജി രണ്ട്: ബോളിവുഡിന്റെ ഷാരൂഖ് ഖാന്റെ പ്രതികരണം വെളിപ്പെടുത്തി വിക്കി ജെയ്‍ൻ

By Web Team  |  First Published Oct 19, 2024, 3:32 PM IST

നടൻ ഷാരൂഖ് ഖാന്റെ പ്രതികരണത്തെ കുറിച്ച് വിക്കി ജെയ്‍ൻ.


നടൻ ഷാരൂഖ് ടെലിവിഷനില്‍ അരങ്ങേറീയ സീരീസായിരുന്നു ഫൗജി. ഫൗജിക്ക് രണ്ടാം ഭാഗം വരികയാണ്. വിക്കി ജെയ്‍ൻ സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫൗജിന് രണ്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ബോളിവുഡ് നടൻ ഷാരൂഖ് പ്രതികരിച്ചത് എങ്ങനെയെന്ന് പറയുകയാണ് വിക്കി ജെയ്ൻ.

ഫൗജി രണ്ടിന് ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് അംഗീകാരം നല്‍കിയിരുന്നു എന്ന് പറയുകയാണ് വിക്കി ജെയ്‍ൻ. നിര്‍മാതാവ് സന്ദീപ് താരത്തെ അറിയിച്ചിരുന്നു. വലിയ സന്തോഷത്തിലാണ് താരം എന്ന് പറയുന്നു വിക്കി ജെയ്‍ൻ. ഫൗജി 2 സീരീസ് ദൂരദര്‍ശനില്‍ തന്നെയാണ് സംപ്രേക്ഷണം ചെയ്യുക.

Latest Videos

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.

Read More: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!