വട ചെന്നൈ 2 എപ്പോള്‍ വരും?; തന്‍റെ ഭാഗം വ്യക്തമാക്കി വെട്രിമാരന്‍

By Web Team  |  First Published Apr 6, 2023, 4:25 PM IST

അതേ സമയം തന്‍റെ ഭാവി പ്രൊജക്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.  


ചെന്നൈ: ഇപ്പോള്‍ തമിഴ്നാട്ടിലെ ചൂടേറിയ ചര്‍ച്ചയാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ പാര്‍ട്ട് 1. ചിത്രത്തില്‍ ഹാസ്യനടനായ സൂരിയെ തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയും ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നു. ഈ വര്‍ഷം തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും എത്തും. ചിത്രം ഇതിനകം തന്നെ വലിയ വിജയമാണ് ആഗോളതലത്തില്‍ തന്നെ നേടുന്നത്. 

അതേ സമയം തന്‍റെ ഭാവി പ്രൊജക്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.  ഫൈവ് സ്റ്റാർ കതിരേശൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന രാഘവ ലോറൻസ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമായ 'രുദ്രൻ' ഓഡിയോ, ട്രെയിലർ ലോഞ്ചില്‍ അടുത്തിടെ വെട്രിമാരൻ പങ്കെടുത്തിരുന്നു. കതിരേശൻ നിർമ്മിച്ച 'പൊല്ലാതവൻ' എന്ന ചിത്രത്തിലൂടെയാണ് വെട്രിമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

Latest Videos

ഈ ചടങ്ങില്‍ സംസാരിക്കവെയാണ് വെട്രിമാരന്‍ ഭാവി പദ്ധതികള്‍ സംബന്ധിച്ച് വെളിപ്പെടുത്തിയത്.  'വിടുതലൈ പാര്‍ട്ട് 2'ന്‍റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്ന് വെട്രിമാരൻ വ്യക്തമാക്കി. അതിനുശേഷം സൂര്യയെ നായകനാക്കി കലൈപുലി എസ് താണു നിർമ്മിക്കുന്ന 'വാടിവാസൽ' എന്ന ചിത്രമായിരിക്കും അടുത്തതായി ചെയ്യുക. അതിന് ശേഷം 2024 അവസാനിക്കുന്നതിന് മുമ്പ് താൻ 'വട ചെന്നൈ 2' ൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വെട്രിമാരന്‍ അറിയിച്ചു. വടചെന്നൈ ഉപേക്ഷിച്ചിട്ടില്ലെന്നും ഉറപ്പായും ഇറക്കുമെന്നും വെട്രിമാരന്‍ പ്രഖ്യാപിച്ചു.

'വട ചെന്നൈ 2' നെക്കുറിച്ചുള്ള പ്രഖ്യാപനം ധനുഷ് ആരാധകർക്ക് മാത്രമല്ല സിനിമാ പ്രേമികൾക്കെല്ലാം സന്തോഷം നൽകിയിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രതികരണം വ്യക്തമാക്കുന്നത്. 

8 കോടി ചെലവഴിച്ച ട്രെയിന്‍ അപകട രംഗം; 'വിടുതലൈ' മേക്കിംഗ് വീഡിയോ

വിടുതലൈ പാര്‍ട്ട് 1 കാണുവാന്‍ കുട്ടികളുമായി വന്ന സ്ത്രീക്കെതിരെ പൊലീസ് കേസ്

click me!