
ബെംഗളൂരു: കന്നട സിനിമയിലെ മുതിർന്ന ഹാസ്യനടൻ 'ബാങ്ക്' ജനാര്‍ദ്ദന്‍ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76 കാരനായ നടന്‍റെ മരണം തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്. ചിത്രദുർഗ ജില്ലയിലെ ഹൊളാൽകെരെ സ്വദേശിയാണ് ജനാര്‍ദ്ദന്‍.
കഴിഞ്ഞ ഇരുപത് ദിവസമായി അദ്ദേഹത്തിന് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മകൻ ഗുരു പറഞ്ഞു. ഇടയ്ക്ക് അദ്ദേഹം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി, പക്ഷേ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഓക്സിജൻ സഹായത്തോടെ ഐസിയുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം, എന്നാൽ ഇന്നലെ രാത്രി ഗുരുതരമായ ശ്വസന പ്രശ്നങ്ങളാൽ കാര്യങ്ങൾ സങ്കീർണ്ണമായി, വൃക്ക തകരാറിലായി, പുലർച്ചെ 2.30 ഓടെ അദ്ദേഹം മരിച്ചു. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു" മകന്‍ പറഞ്ഞു.
ജനാർദ്ദന്‍ നിരവധി ടെലിവിഷൻ സീരിയലുകളിലും 500-ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിനിടയിൽ അദ്ദേഹം മുമ്പ് ഒരു ബാങ്കിൽ ജോലി ചെയ്തിരുന്നുവെന്നും ആളുകൾ അദ്ദേഹത്തെ 'ബാങ്ക്' ജനാർദ്ദനന്‍ എന്ന് വിളിക്കാൻ തുടങ്ങിയത്. ആ പേര് പിന്നീട് സിനിമയിലെ ഔദ്യോഗികമായ പേരായി. നിരവധി സ്റ്റേജ് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
'ന്യൂസ്' (2005), 'ഷ്' (1993), 'തർലെ നാൻ മാഗ' (1992), 'ഗണേശ സുബ്രഹ്മണ്യ' (1992) എന്നിവയാണ് നടനെന്ന നിലയിൽ ജനാർദ്ദനന്‍റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. 'പാപ്പ പാണ്ടു', 'റോബോ ഫാമിലി' എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ കന്നഡ ടെലിവിഷൻ പരമ്പരകൾ.
പെറുവിയന്‍ നോബേൽ സമ്മാന ജേതാവ് മരിയോ വർഗാസ് യോസ അന്തരിച്ചു
ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ