ഗൗതം മേനോൻ ചിത്രം പ്രതീക്ഷ കാത്തോ?, ചിമ്പുവിന്റെ 'വെന്തു തനിന്തതു കാടി'ന് ആദ്യ ദിനം നേടാനായത്

By Web Team  |  First Published Sep 16, 2022, 5:52 PM IST

ചിമ്പു നായകനായ ചിത്രം ആദ്യദിനം നേടിയതിന്റെ കണക്കുകള്‍.


ഗൗതം വാസുദേവ് മനോന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വെന്തു തനിന്തതു കാട്'. ചിമ്പു ആണ് നായകൻ എന്നതിനാലും വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞതും. എന്നാല്‍ ബോക്സ് ഓഫീസ് കണക്കുകളില്‍ അത് അത്രകണ്ട് പ്രതിഫലിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിനം 'വെന്തു തനിന്തതു കാടി'ന് നേടാനായത് 6.85 കോടി മാത്രമാണ് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നു. യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. 'വെന്തു തനിന്തതു കാടി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

Top TN openers of 2022- ₹ 36.17 cr- ₹ 26.40 cr- ₹ 20.61 cr- ₹ 15.21 cr- ₹ 12.73 cr- ₹ 9.52 cr- ₹ 9.47 cr- ₹ 9.28 cr- ₹ 8.24 cr- ₹ 7.21 cr- ₹ 6.85 cr

— Manobala Vijayabalan (@ManobalaV)

Latest Videos

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്തു തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുമ്പോള്‍ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷയെ സാധൂകരിക്കുന്നതാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍

click me!