ഒടുവില്‍ വിജയ് സമ്മതിച്ചതോ, സമ്മതിപ്പിച്ചതോ?: ദളപതി 68ല്‍ ആ നടന്മാര്‍ ഉണ്ടാകും.!

By Web Team  |  First Published Oct 24, 2023, 6:38 PM IST

അതേ സമയം ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്‍റസി ആക്ഷന്‍ ചിത്രമാണ് വിജയ് വെങ്കിട് പ്രഭു ടീം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു.


ചെന്നൈ: ലിയോ റിലീസിന് പിന്നാലെ തമിഴ് സിനിമ ലോകം അടുത്ത വിജയ് ചിത്രം അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പേര് നല്‍കാത്ത ചിത്രത്തിന്‍റെ പൂജ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കസ്റ്റഡി എന്ന അവസാന പടം വന്‍ പരാജയമായിട്ടും വെങ്കിട് പ്രഭുവിനാണ് അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് നിര്‍മ്മാതാക്കള്‍. കൊവിഡ് കാലത്തിന് മുന്‍പ് വിജയിയുടെ അവസാന ചിത്രം ബിഗില്‍ നിര്‍മ്മിച്ചത് ഇവരാണ്. എജിഎസിന്‍റെ ഇരുപത്തിയഞ്ചാമത്തെ പടവും വെങ്കിട് പ്രഭുവിന്‍റെ പന്ത്രണ്ടാമത്തെ പടവുമാണ് ഇത്.

Latest Videos

അതേ സമയം ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്‍റസി ആക്ഷന്‍ ചിത്രമാണ് വിജയ് വെങ്കിട് പ്രഭു ടീം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിലെ ഒരു ഗാന രംഗം ഇതിനകം ചിത്രീകരിച്ചുവെന്നാണ് വിവരം. 

പുതിയ പൂജ വീഡിയോ പ്രകാരം, പഴയ തമിഴ് യൂത്ത് ഹീറോ പ്രശാന്ത്, പ്രഭുദേവ,യോഗി ബാബു, അജ്മല്‍ അമീര്‍, സ്നേഹ, ലൈല,  മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, വിടിവി ഗണേഷ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. അതേ സമയം വളരെ സര്‍പ്രൈസായി  വെങ്കിട് പ്രഭുവിന്‍റെ സ്ഥിരം ഗ്യാംങും ചിത്രത്തിലുണ്ടെന്നതാണ്.

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം  വിജയ് ചിത്രം തുടങ്ങും മുന്‍പ് തന്നെ വെങ്കിട് പ്രഭുവിന് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നാണ് വിവരം വന്നിരുന്നു.വെങ്കിട് പ്രഭു തന്‍റെ ആദ്യചിത്രമായ ചെന്നൈ 28മുതല്‍ ഒരു ടീമിനെ എപ്പോഴും തന്‍റെ ചിത്രത്തില്‍‌ ഉള്‍പ്പെടുത്താറുണ്ട്. നടന്‍ അരവിന്ദ് മുതല്‍ വെങ്കിട് പ്രഭുവിന്‍റെ അനുജന്‍ പ്രേംജിവരെ ഇതില്‍പ്പെടുന്നു.

പല വെങ്കിട് പ്രഭു ചിത്രത്തിലും പ്രധാന വേഷത്തിലും, അപ്രധാന വേഷങ്ങളിലും ഇവര്‍ വന്ന് പോകാറുണ്ട്. എന്നാല്‍ പുതിയ ചിത്രം തുടങ്ങും മുന്‍പ് തന്നെ ഈ സംഘത്തിലെ ഒരാളെപ്പോലും  ദളപതി 68ല്‍ കാസ്റ്റ് ചെയ്യരുത് എന്ന് വിജയ് നിര്‍ദേശം നല്‍കിയെന്നായിരുന്നു വിവരം.

പക്ഷെ ഈ വാര്‍ത്തകള്‍ തെറ്റാണ് എന്ന് തോന്നും രീതിയിലാണ് വിബി ഗ്യാംങ് എന്ന പേരില്‍ ഈ സംഘം ദളപതി 68ല്‍ എത്തിയിരിക്കുന്നത്. വെങ്കിട് പ്രഭുവിന്‍റെ സ്ഥിരം ടീമായ വൈഭവ്, പ്രേംജി,അരവിന്ദ്, അജയ് രാജ് എന്നിവര്‍ ഈ ചിത്രത്തിലുണ്ട്. 

അതേ സമയം വിജയ് മനസ് മാറ്റിയതാണോ, അല്ല അതിനപ്പുറം ചിത്രത്തില്‍ ഇവര്‍ പ്രധാനപ്പെട്ടതാണെന്ന് നിര്‍മ്മാതാക്കള്‍ക്കും വിജയിക്കും വെങ്കിട് പ്രഭു വ്യക്തമാക്കി നല്‍കിയോ എന്നതാണ് ചോദ്യമായി ഉയരുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ അടക്കം ഉടന്‍ വെളിയിലെത്തുമെന്നാണ് വിവരം. 

'ലിയോയില്‍ ചിലയിടത്ത് വിജയ് സാര്‍ മാറ്റം നിര്‍ദേശിച്ചിരുന്നു'

ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍ മമ്മൂട്ടിയുടെ ടര്‍ബോ ആയോ?; സോഷ്യല്‍ മീഡിയയില്‍ സംശയം

click me!