വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുകയാണ്.
ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. വെങ്കട് പ്രഭുവിനൊപ്പം വിജയ് ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ അതുകൊണ്ടുതന്നെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍. 'ദളപതി 68' എന്ന വിശേഷണമുള്ള ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പരിഗണിക്കപ്പടേണ്ട നായികമാരുടെ പട്ടിക എന്ന് പറഞ്ഞ് ഗലാട്ട നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍ ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. വിജയ്‍ക്കൊപ്പം ഇതുവരെ അഭിനയിക്കാത്ത സായ് പല്ലവി, പ്രിയങ്ക അരുള്‍ മോഹൻ, മൃണാള്‍ താക്കൂര്‍, സംയുുക്ത, റാഷി ഖന്ന, കൈറ അദ്വാനി എന്നിവരെ നായികയായിപരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. 'ലിയോ'യുടെ റിലീസിന് ശേഷം മാത്രമാണ് തനിക്ക് 'ദളപതി 68'ന്റെ വിശേഷങ്ങള്‍ പുറത്തുവിടാനാകുക എന്നാണ് വെങ്കട് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലിയോ'പൂര്‍ത്തിയായിട്ടാകും ശേഷമായിരിക്കും വെങ്കട് പ്രഭു പ്രൊജക്റ്റ് തുടങ്ങുക.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ വിജയ്‍യുടേതായി ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 'ലിയോ'യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് വിജയ് നായകനായ 'വാരിസ്' എന്ന ഹിറ്റ് വിജയ് ചിത്രത്തിന്റെ നിർമ്മാണം.
Read More: ശങ്കർ രാമകൃഷ്‍ണന്റെ 'റാണി' ഒരുങ്ങുന്നു, വീഡിയോ ഗാനം പുറത്ത്
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി