'നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍': കുടുംബ വിളക്ക് വേദിക ബീച്ചില്‍ ബിക്കിനി വൈബില്‍.!

By Web Team  |  First Published Dec 1, 2023, 5:12 PM IST

വില്ലന്‍ വേഷത്തിലാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമാണ് കുടുംബ വിളക്കിലെ വേദിക. വേദികയെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. 


തിരുവനന്തപുരം: കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും മറ്റുമാണ് പരമ്പരയുടെ പ്രധാന പ്രതിപാദ്യ വിഷയമെങ്കിലും സബ് പ്ലോട്ടുകളിലൂടെ വളരെ വലിയൊരു കഥയാണ് പരമ്പര പറയുന്നത്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ശേഷം വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുന്നു. കാന്‍സര്‍ രോഗി കൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത്, സിദ്ധാര്‍ത്ഥിന്റെ മുന്‍ ഭാര്യയായ സുമിത്രയാണ്.

വില്ലന്‍ വേഷത്തിലാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമാണ് കുടുംബ വിളക്കിലെ വേദിക. വേദികയെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്.

Latest Videos

ശരണ്യയെ പോലെ നടിയുടെ ഭര്‍ത്താവ് മനേഷും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ബിസിനസ്സുകാരനായ മനേഷ് ശരണ്യക്ക് ഒപ്പം നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ശരണ്യക്ക് ഒപ്പം മത്സരാർഥിയായും മനേഷ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

തന്‍റെയും ഭര്‍ത്താവിന്‍റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കാറുണ്ട് ശരണ്യ. ഇപ്പോഴിതാ ഗംഭീര ഒരു ചിത്രമാണ് ശരണ്യ പ്രേക്ഷകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിരിക്കുന്നത്. തന്‍റെ ആവധിക്കാല ആഘോഷത്തില്‍ ബീച്ചില്‍ ബിക്കിനിയില്‍ ബീച്ച് വൈബ് ആഘോഷിക്കുകയാണ് ശരണ്യ. നേരത്തെ അവധിക്കാലത്തിന്‍റെ നിരവധി ചിത്രങ്ങള്‍ ശരണ്യ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ ഈ ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബീച്ചില്‍ നിന്നും ബിക്കിനി ധരിച്ച് വെള്ളത്തിലറങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ശരണ്യ പങ്കുവെച്ചത്. 'ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ ചിലത് നല്‍കുന്നു', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശരണ്യ കുറിച്ചിരിക്കുന്നത്. ഇതോടെ ഫോട്ടോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. 

ബ്രഹ്മാണ്ഡം, ഈ കാഴ്ചകള്‍ മിസ് ആക്കരുത്: ഫ്യൂരിയോസ ഹോളിവുഡ് അടുത്ത കൊല്ലം കാത്തിരിക്കുന്ന പടം.!

നടി ഗായത്രി വര്‍ഷയ്ക്കെതിരെ സൈബര്‍ ആക്രമണം: പ്രതിരോധം തീര്‍ക്കാന്‍ ഇടത് സംഘടനകള്‍

click me!