എൻ വി മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എൻ വി മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വവ്വാലും പേരയ്ക്കയും. ആർ എസ് ജെ പി ആർ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ജോവിൻ എബ്രഹാമിന്റേതാണ് കഥ. നവംബർ 29 ന് ചിത്രം തിയറ്ററുകളിലെത്തും. മൂവിമാർക്ക് ആണ് വിതരണം.
കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.
ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, സുനിൽ സുഗത, നാരായണൻകുട്ടി, ഹരീഷ് പേങ്ങൻ, സീമ ജി നായർ, അഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലിമൽ ജി പടത്ത്, രജീഷ്, ബിനീഷ്, റിജോയ് പുളിയനം, സ്റ്റാലിൻ, സുൽഫിക്ക് ഷാ, അശ്വിൻ, ഗോപിക, ഗ്ലാഡിസ് സറിൻ, മെറിൻ ചെറിയാൻ, ഷിയോണ ജോർജ് എന്നിവരും അഭിനയിക്കുന്നു.
കോ പ്രൊഡ്യൂസർ ശില്‍പ ആർ മേനോൻ, ഛായാഗ്രഹണം മെൽബിൻ കുരിശിങ്കൽ, എഡിറ്റിംഗ് ഷിജു ജോയ്, മ്യൂസിക് ജുബൈർ മുഹമ്മദ്, എൻ മഗീജ് മ്യൂസിക് ബാൻഡ്, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, ലിറിക്സ് രാജേഷ് വി, സാൽവിൻ വർഗീസ്, പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ റിജോയ് പുളിയനം, ഫിനാൻസ് മാനേജേഴ്സ് ബിനീഷ് ടി ജെ, ജിത്തു വടകര, ആർട്ട് കിഷോർ കുമാർ, കോസ്റ്റ്യൂംസ് സോബിൻ ജോസഫ്, മേക്കപ്പ് ബിപിൻ കുടലൂർ, സനീഫ് എടവ, അസോസിയറ്റ് ഡയറക്ടർ ജയൻ കാര്യാട്ട്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് പ്രിൻസ് പി, ജോയ്, സ്റ്റാലിൻ ജോസ് വർഗീസ്, കൊറിയോഗ്രാഫി സ്പ്രിംഗ് ടെന്നീസാമ്പസ്, സംഘട്ടനം ജെറോഷ് പിജി, സ്റ്റിൽസ് മനോജ് മേലൂർ, ഡിസൈൻ ഓൾ മീഡിയ കൊച്ചിൻ, ജിസ്സെൻ പോൾ, പി ആർ ഒ- എം കെ ഷെജിൻ ആലപ്പുഴ.