കേരളത്തില്‍ ഒന്നാമത് വിജയ്‍യോ അജിത്തോ?, തിയറ്ററുകളില്‍ 'വാരിസും' 'തുനിവും നേടിയതിന്റെ കണക്കുകള്‍

By Web Team  |  First Published Jan 12, 2023, 11:33 AM IST

കേരളത്തില്‍ റിലീസ് ദിവസം മുന്നിലെത്തിയ ചിത്രം 'വാരിസോ' 'തുനിവോ' എന്നതിന്റെ കണക്കുകള്‍ പുറത്ത്.


നീണ്ട കാലത്തിനു ശേഷം വിജയ്‍യയുടെയും അജിത്തിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിന് എത്തിയത് വലിയ ആവേശത്തോടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൊങ്കല്‍ റിലീസായി 'തുനിവും' 'വാരിസും' കേരളത്തിലും ആഘോഷമായി. അജിത്താണോ വിജയ്‍ ആണോ കേരളത്തിലെ ബോക്സ് ഓഫീസ് കണക്കില്‍ മുന്നില്‍ എത്തിയത് എന്നതിന്റെ ചര്‍ച്ചകളും ആരാധകര്‍ നടത്തുകയാണ്. പതിവുപോലെ വിജയ് തന്നെയാണ് കേരള തീയറ്ററുകളില്‍ വിജയം നേടിയത് എന്നാണ് ലഭ്യമായ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ട്രേഡ് അനലിസ്റ്റുകളായ കേരള ബോക്സ് ഓഫീസ് ട്വീറ്റ് ചെയ്യുന്നതനുസരിച്ച് വിജയ് നായകനായ 'വാരിസ്' കേരളത്തില്‍ ആദ്യ ദിനം 4.37 കോടി രൂപയാണ് നേടിയത്. 'തുനിവ്' ആകട്ടെ 1.35 കോടിയാണ് റിലീസ് ദിവസം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വംശി പൈഡിപ്പള്ളിയാണ് 'വാരിസി'ന്റെ സംവിധാനം. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ളതാണ് 'തുനിവ്'.

Day 1 Kerala Collection Report - - ₹4.37 CR ~ Excellent Openings - ₹1.35 CR ~ Good Openings pic.twitter.com/fOu8rOPp3U

— Kerala Box Office (@KeralaBxOffce)

Latest Videos

രശ്‍മിക മന്ദാനയാണ് 'വാരിസി'ല്‍  നായിക.  ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, എസ് ജെ സൂര്യ, സുമൻ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വിജയ് നായകനായ ചിത്രത്തിന്റെ നിർമ്മാണം. എസ് തമനാണ് സംഗീത സംവിധാനം.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക. ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നെറ്റ്‍ഫ്ലിക്സാണ് സ്‍ട്രീമിംഗ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

Read More: 'ശാകുന്തള'ത്തില്‍ 'ദുഷ്യന്തനാ'യി ദേവ് മോഹൻ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

click me!