തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

By Web Team  |  First Published Sep 1, 2022, 10:48 AM IST

ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ നിന്നുള്ള  ഫോട്ടോകള്‍ പങ്കുവെച്ച് വരലക്ഷ്‍മി ശരത്‍കുമാര്‍.


തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ വിജയ്‍യുടെ ആരാധകരാണ്. ഇപ്പോഴിതാ വിജയ്‍യ്‍ക്കൊപ്പം യാത്ര ചെയ്‍തിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി വരലക്ഷ്‍മി ശരത്‍കുമാര്‍. വിജയ്‍യ്ക്കൊപ്പമുള്ള യാത്രയുടെ ഫോട്ടോയും വരലക്ഷ്‍മി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ എഴുതിയിരിക്കുന്നു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്‍മി വിജയ്‍യെ കണ്ടുമുട്ടിയത്.

Never had such a good flight to hyd...haha my favoriteeeeeeee right next to me..whaatteew day...thank u heheheh....so much fun...ludo..laughter..chit chat..perfect flight..perfect day.. pic.twitter.com/dX9cDLdtw1

— 𝑽𝒂𝒓𝒂𝒍𝒂𝒙𝒎𝒊 𝑺𝒂𝒓𝒂𝒕𝒉𝒌𝒖𝒎𝒂𝒓 (@varusarath5)

Latest Videos

വിജയ് വരിശ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.'വരിശ്' എന്ന സിനിമയുടെ നിർണായകരം​ഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു.  ചിത്രീകരണ രം​ഗങ്ങള്‍ സോഷ്യൽ മീഡിയയിലെ വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്‍തിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറ പ്രവർത്തകര്‍ തീരുമാനിച്ചിരുന്നു. സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ്‍യുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.

വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്‍മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം,ർപ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.'ബീസ്റ്റ്' എന്ന ചിത്രമാണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. നെല്‍സണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ 'ബീസ്റ്റ്' ആയിരുന്നില്ല.

Read More : ആത്മഹത്യയ്ക്ക് ശ്രമിച്ച് 'പൂജ', ധര്‍മ്മസങ്കടത്തില്‍ 'സുമിത്ര', 'കുടുംബവിളക്ക്' റിവ്യു

click me!