തിയറ്ററില്‍ മിസ് ആയതാണോ? 'വാലാട്ടി' ഒടിടിയില്‍ റിലീസായി; വിവരങ്ങള്‍ ഇങ്ങനെ

By Web Team  |  First Published Nov 8, 2023, 8:51 AM IST

ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്തയില്‍ നിന്നാണ് ചിത്രം പിറക്കുന്നത്. 


കൊച്ചി: വളര്‍ത്തുനായകള്‍ പ്രധാന കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമായിരുന്നു വാലാട്ടി. നവാ​ഗതനായ ദേവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു. ജൂലൈ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൊത്തത്തില്‍ പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. ഇപ്പോഴിതാ മൂന്നര മാസത്തിന് ഇപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനനം ആരംഭിച്ചിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബര്‍ 7 ആണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളായ ഓപ്പണ്ഹെയ്മറും ബാര്‍ബിയും മിഷന്‍ ഇംപോസിബിളും ഒക്കെ തിയറ്ററുകളിലുള്ള സമയത്താണ് വാലാട്ടിയും എത്തിയത്. ഒപ്പം പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നു. എന്നിട്ടും തിയറ്ററുകളില്‍ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയിരുന്നു.

Latest Videos

ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്തയില്‍ നിന്നാണ് ചിത്രം പിറക്കുന്നത്. 

റോയിയുടെ വീട്ടിൽ വളരുന്ന ടോമി എന്ന ഗോൾഡൻ റിട്രീവറും ഒരു ബ്രാഹ്മണ കുടുംബത്തിലെ അമലു എന്ന കോക്കർ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്. തുടർന്നുള്ള രംഗങ്ങൾ ഒരു കോമഡി അഡ്വെഞ്ചർ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്. 

ടോമി മൂലം അമലു ഗർഭം ധരിച്ചു എന്ന "ഞെട്ടിക്കുന്ന വാർത്ത" പ്രശ്നങ്ങളെ വീണ്ടും സങ്കീർണമാക്കി. ഒടുവിൽ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാൻ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്. പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയും വാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ഛായാ​ഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിം​ഗ് അയൂബ് ഖാൻ, സംഗീതം വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് ജസ്റ്റിൻ ജോസ്, സിഎഎസ്.

കലാസംവിധാനം അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം ജിതിൻ ജോസ്, മേക്കപ്പ് റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ വിഷ്ണു എസ് രാജൻ, വി എഫ് എക്സ്  ഗ്രീൻ ഗോൾഡ് ആനിമേഷൻ, വി എഫ് എക്സ് സൂപ്പർവൈസർ ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ നിതീഷ് കെ ടി ആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഐശ്വര്യ റായിയും സല്‍മാനും പതിറ്റാണ്ടുകള്‍ക്ക് ശേഷം കെട്ടിപ്പിടിച്ചോ? വൈറലായി ചിത്രങ്ങള്‍, സത്യം ഇതാണ്.!

'തൃശ്ശൂര്‍ അങ്ങ് എടുത്തോ' ? സുരേഷ് ഗോപിയുടെ 'ഗരുഡന്‍' തൃശ്ശൂരില്‍ എത്ര പേര്‍ കണ്ടിരിക്കും; കണക്കുകള്‍ ഇങ്ങനെ.!

click me!