ഉര്‍വശിയുടെ 'ചാള്‍സ് എന്റര്‍പ്രൈസസ്' എത്തുന്നു, ട്രെയിലര്‍ പുറത്ത്

By Web Team  |  First Published May 14, 2023, 7:03 PM IST

ഉര്‍വശി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.


ഉര്‍വശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. 'ചാള്‍സ് എന്‍റര്‍പ്രൈസസ്' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

മെയ്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും 'ചാൾസ് എന്റർപ്രൈസസി'ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Videos

ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍ അനൂപ് രാജ് എന്നിവരാണ്. നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരനാണ്.

'ചാള്‍സ് എന്റര്‍പ്രൈസസ്' സിനിമയുടെ ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം സുബ്രഹ്മണ്യന്‍ കെ വി. കലാസംവിധാനം മനു ജഗദ് ആണ്. പശ്ചാത്തല സംഗീതം അശോക് പൊന്നപ്പൻ, പിആർഒ വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷും നിര്‍വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

click me!