സംവിധാനം ആ താരം നിര്‍വഹിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്.
കന്നഡ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഉപേന്ദ്ര. കന്നഡയുടെ ഉപേന്ദ്ര നായകനായ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നത്. ഉപേന്ദ്രയുടെ പുതിയ ചിത്രം യുഐയും വാര്‍ത്തകളില്‍ നിറയുകയാണ്. ഡിസംബര്‍ 20ന് ചിത്രം രാജ്യമൊട്ടാകെ തിയറ്ററുകളില്‍ എത്തും.
ഉപേന്ദ്ര ആണ് സംവിധാനം നിര്‍വഹിക്കുന്ത്. ഉപേന്ദ്രയാണ് യുഐയുടെ തിരക്കഥ എഴുതിയിരിക്കുന്നതും ഛായാഗ്രാഹണം എച്ച് സി വേണുഗോപാലാണ്. ബി അജ്‍നീഷ് ലോക്‍നാഥ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
undefined
വൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ആകെ ബജറ്റ് 100 കോടിയാണ്. ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ ഉപേന്ദ്രയുടെ സിനിമ യുഐ ഫ്രഞ്ച്, സ്‍പാനിഷ്, ജര്‍മൻ, ഇറ്റാലിയൻ എന്നിവയിലും പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വമ്പൻ ഹിറ്റാകും ചിത്രം എന്നാണ് താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ. രീഷ്‍മ നാനൈയ്യ, നീതി വനജാക്ഷ, ഭീമ തുടങ്ങിയവര്‍ക്ക് പുറമേ പവൻ ആചാര്യ, ഗുരുപ്രസാദ്, ഓം സായ് പ്രകാശ്, ജിഷു സെൻ ഗുപ്‍ത, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങളും യുഐയില്‍ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ ചിത്രം ഒരു ആക്ഷൻ ത്രില്ലര്‍ ആയിരിക്കും.
ഉപേന്ദ്ര പ്രധാന കഥാപാത്രമായി എത്തിയവയില്‍ ഒടുവില്‍ റിലീസായത് കബ്‍സായാണ്. ആര്‍ ചന്ദ്രുവാണ് സംവിധാനം നിര്‍വഹിച്ചത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി, ജഗപതി ബാബു എന്നിവരും 'കബ്‍സ'യിലെ പ്രധാന കഥാപാത്രങ്ങളായി. എന്നാല്‍ ആ ചിത്രം ഹിറ്റായിരുന്നില്ലെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.
Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക