മാളികപ്പുറം ടു മാര്‍ക്കോ ഞെട്ടിക്കുന്ന മേയ്ക്കോവറുമായി ഉണ്ണി മുകുന്ദന്‍

By Web Team  |  First Published Sep 3, 2024, 7:44 PM IST

മാര്‍ക്കോ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തീയായി. ആക്ഷന് പ്രാധാന്യമുള്ള ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന  ചിത്രത്തിന്‍റെ ഷൂട്ട് നൂറ് ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.


കൊച്ചി: മാര്‍ക്കോ എന്ന ചിത്രത്തിന് വേണ്ടി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ മേയ്ക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.  മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയറൊക്കെ ചാടിയ ആ ശരീരപ്രകൃതിയിൽ നിന്ന്  ഇത്തരത്തിലൊരു മാറ്റത്തിനു വേണ്ടി  ഉണ്ണി മുകുന്ദന്‍ നല്ല പരിശ്രമം നടത്തിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. രണ്ട് ചിത്രങ്ങളും വച്ചുള്ള പോസ്റ്റുകള്‍ ഇതിനകം ചര്‍ച്ചയാകുന്നുണ്ട്. അങ്ങ് ബോളിവുഡിൽ അമീർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും നടത്തുന്ന ട്രാൻസ്ഫർമേഷൻ നമ്മൾ കണ്ടിട്ടുള്ളതാണ് അത്തരത്തിലൊന്നാണ് ഇതെന്നാണ് ഇത്തരത്തില്‍ വന്ന ഒരു സോഷ്യല്‍ മീഡിയോ പോസ്റ്റ് പറയുന്നത്. 

അതേ സമയം മാര്‍ക്കോ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തീയായി. ആക്ഷന് പ്രാധാന്യമുള്ള ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന  ചിത്രത്തിന്‍റെ ഷൂട്ട് നൂറ് ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. മലയാളത്തിലെ ആക്ഷന്‍ സിനിമകളെ പുനര്‍ നിര്‍വചിക്കുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിന് മാത്രം 60 ദിവസം എടുത്തു. കലൈ കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.

Latest Videos

ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു-  മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ​ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്".

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ക്യൂബ്സ് എൻ്റർടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷെമീർ മുഹമ്മദ്, കലാസംവിധാനം മ്പുനിൽ ദാസ്, 

'ഡീറ്റക്റ്റീവ് ഉജ്ജ്വലൻ' പുതിയ വേഷത്തില്‍ ധ്യാന്‍: വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രം പ്രഖ്യാപിച്ചു

അറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് പടം ഉടന്‍: സല്‍മാന്‍ നായകന്‍ ഒപ്പം വന്‍ സര്‍പ്രൈസ്

click me!