'മിണ്ടിയും പറഞ്ഞും', ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

By Web Team  |  First Published Jul 27, 2022, 11:36 PM IST

അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. അപര്‍ണ ബാലമുരളിയാണ് നായിക. 'സനല്‍'‍‍, 'ലീന' എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇവര്‍ അഭിനയിക്കുന്നത്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

മൃദുൽ ജോർജുമായി ചേര്‍ന്ന് അരുണ്‍ ബോസ് തിരക്കഥ എഴുതിയിരിക്കുന്നു. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Latest Videos

സലിം അഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്. കോപ്രൊഡ്യൂസഴ്സ് കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷൻ കണ്‍ട്രോളർ അലക്സ് കുര്യൻ ആണ്. കലാസംവിധാനം അനീസ് നാടോടി.

സുജേഷ് ഹരി ചിത്രത്തിന്റെ ഗാനചരചന നിര്‍വഹിച്ചിരിക്കുന്നു. രാജേഷ് അടൂരാണ് ചീഫ് അസോസിയേറ്റ്. അല സഹര്‍ അഹമ്മദ്, അനന്തു ശിവന്‍ എന്നിവരാണ് സംവിധാന സഹായികള്‍. ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ ആണ്.

'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയും ഉണ്ണി മുകുന്ദന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും.  'ഷെഫീക്കിന്റെ സന്തോഷ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്ന ചിത്രമാണ്  'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കിയ വിവരമാണ് ഉണ്ണി മുകുന്ദൻ ഫോട്ടോകള്‍ പങ്കുവെച്ച് അറിയിച്ചിരുന്നത്. 'മേപ്പടിയാൻ' എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ എഴുതി. 'ഷെഫീക്കിന്റെ സന്തോഷം' എല്ലാവര്‍ക്കും ഇഷ്‍ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക.

പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുണ്‍ ആയൂര്‍. വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍. സ്റ്റില്‍സ്- അജി  മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

Read More : മാസ് ലുക്കില്‍ 'കൊട്ട മധു', 'കാപ്പ'യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

click me!