ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
മലയാളത്തില്‍ സമീപകാലത്തെ വലിയ വിജയങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ മാര്‍ക്കോ. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. വലിയ ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഉത്തരേന്ത്യയില്‍ സ്വീകാര്യത നേടിയിരുന്നു മാര്‍ക്കോ. തെലുങ്ക് സംസ്ഥാനങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടി. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ വരാനിരിക്കുന്ന സീക്വലുകളെക്കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍.
ഗോള്‍ഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയുടെ തുടര്‍ച്ചയെക്കുറിച്ച് പറയുന്നത്. ഇനി എന്നാണ് മാര്‍ക്കോയെ കാണാന്‍ പറ്റുന്നത് എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍റെ മറുപടി ഇങ്ങനെ- "മാര്‍ക്കോ 2 ഉണ്ടാവും, മാര്‍ക്കോ 3 ഉണ്ടാവും. എന്‍റെ മനസ് പറയുന്നു, മാര്‍ക്കോ 4 വരെ നമ്മള്‍ പോവും. ബാക്കി നമ്മുടെ ആരോഗ്യം പോലെ", ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.
മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിന്‍റെ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ത്തന്നെ അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ ചിത്രങ്ങളിലെ ബെഞ്ച് മാര്‍ക്ക് എന്നും അഭിപ്രായം വന്നതോടെ അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, പ്രത്യേകിച്ചും യുവാക്കള്‍ കൂട്ടത്തോടെ തിയറ്റുകളില്‍ എത്തുകയായിരുന്നു. ഇന്നലെയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വന്‍ വിജയത്തിന് പിന്നാലെ പല വിദേശ രാജ്യങ്ങളിലേക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം സൗത്ത് കൊറിയന്‍ റിലീസ് ആണ്. കൊറിയയിലെ നൂറിലധികം തിയറ്ററുകളിലാണ് മാര്‍ക്കോ എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'