മലയാളവും ഹിന്ദിയും വൻ ഹിറ്റ്; 'മാർക്കോ'യെ തെലുങ്കുകാർക്ക് പരിചയപ്പെടുത്താൻ അനുഷ്ക ഷെട്ടി

By Web Team  |  First Published Nov 3, 2024, 10:31 AM IST

ഗരുഡന്‍ എന്ന തമിഴ് ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.   


ണ്ണി മുകുന്ദന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മാർക്കോ. ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ മലയാള സിനിമാസ്വാദകർക്ക് ഇടയിൽ ചർച്ചാ വിഷയം ആയി കഴിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ടീസറിന് ലഭിച്ച വരവേൽപ്പ് തന്നെ അതിന് ഉദാഹരണമാണ്. മലയാളത്തിന് പുറമെ മാർക്കോയുടെ ​ഹിന്ദി ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതും ഏറെ ശ്രദ്ധനേടി. 

ഇപ്പോഴിതാ മാർക്കോയുടെ തെലുങ്ക് ടീസറിനെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. നംവംബർ നാലിന് തെലുങ്ക് ടീസർ റിലീസ് ചെയ്യും. തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടിയാണ് ടീസർ പുറത്തിറക്കുക. രാവിലെ പത്ത് പത്തിനാണ് റിലീസ്. ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള പോസ്റ്റർ മാർക്കോ ടീം പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന്റെ കെജിഎഫ് എന്ന പ്രേക്ഷകർ വിലയിരുത്തിയ മാർക്കോ, ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്. 

Latest Videos

നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് മാർക്കോ ഉള്ളത്. ഇതിനോടകം തിയറ്റർ ബുക്കിങ്ങുകളും ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ മാത്രം 200ഓളം സ്ക്രീനുകളാണ് ബുക്കായിട്ടുള്ളതെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ണി മുകുന്ദൻ തന്നെ അറിയിച്ചിരുന്നു. മാസ് റിലീസിന് ആകും മാർക്കോ ഒരുങ്ങുന്നതെന്നാണ് സൂചനകൾ. 

സൂക്ഷിച്ച് നോക്കെടാ ഉണ്ണി, ആളെ മനസിലായോ? 100 കോടി പടത്തിലെ കുട്ടി നായകനാണ്, അതും സൂപ്പര്‍ താരത്തിന്‍റെ

100 ദിവസം കൊണ്ട് ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ബജറ്റ് 30 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഗരുഡന്‍ എന്ന തമിഴ് ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.   

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!