ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മാർക്കോ. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം മലയാള സിനിമ ഇന്നേവരെ കാണാത്ത 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലോടെയാണ് റിലീസിന് ഒരുങ്ങുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധേനേടിയിരുന്നു.
ടീസറിന് പിന്നാലെ മാർക്കോ ടീം സിനിമാപ്രേമികൾക്കായി ഒരു അവസരം ഒരുക്കിയിരുന്നു. ട്രെൻഡിംഗ് ലിസ്റ്റിലുള്ള ടീസർ റീ ക്രിയേഷൻ വീഡിയോ ചെയ്യാനായിയിരുന്നു ഇത്. നിരവധി വീഡിയോകൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഈ അവസരത്തിൽ അത്തരത്തിലൊരു റീ ക്രിയേഷൻ വീഡിയോ ശ്രദ്ധനേടുകയാണ്. ഷിബിലി നുഅമാനും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ടീസറാണിത്.
അബ്ദുൽ വാഹിദ് ആണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോയുടെ വേഷം റീ ക്രിയേഷൻ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് നിരവധി ഷോർട് ഫിലിമുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത വാഹിദിന്, ഇത് വലിയ ചലഞ്ച് തന്നെയായിരുന്നെന്നും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ നല്ല പ്രതികരണം വന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
വലിയ റിസ്ക്ക് തന്നെയായിരുന്നു ഇത്രയും വലിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമയുടെ ടീസർ ചുരുങ്ങിയ സമയം കൊണ്ട് പരിമിതമായ ബഡ്ജറ്റിൽ ചെയ്യുകയെന്നതെന്ന് റീക്രിയേഷൻ സംവിധായകൻ ഷിബിലി നുഅമാൻ പറഞ്ഞു. ഇത് ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
undefined
ക്യാമറ ചെയ്തത് ആനന്ദ് കൃഷ്ണ ആർ ആയിരുന്നു. മാർക്കോയുടെ മനോഹരമായ ഫ്രെയിം അതേപടി പകർത്താൻ ആനന്ദ് ശ്രമിച്ചിട്ടുണ്ട്. അതേപോലെ ആർട്ട് അരുൺ ഭാസ്കറും അർജുൻ ഭാസ്കറും ഒന്നിച്ചു മനോഹരമാക്കി. പ്രൊഡക്ഷൻ ഷബീർ റസാക്ക്. വി എഫ് എക്സ് അഭിഷേക് മണി, വിഷ്ണു പുല്ലാനിക്കാട്, മിഥുൻ ശ്രീകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ആരാധ്യയ്ക്ക് 13 വയസ്, അടുത്ത കുഞ്ഞെപ്പോൾ ? വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ അഭിഷേക് ബച്ചന്റെ മറുപടി
അതേസമയം, ഡിസംബർ 20ന് മാർക്കോ തിയറ്ററുകളിൽ എത്തും. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങി നിരവധി താരങ്ങൾ മാർക്കോയിൽ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..