വൈകാതെ തന്നെ ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബ്ബെന്ന നേട്ടം കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം മാർക്കോയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ റിലീസിന് ഒരുങ്ങുന്നു. തെലുങ്ക് പതിപ്പ് ജനുവരി 1നും തമിഴ് പതിപ്പ് ജനുവരി 3നും തിയറ്ററുകളിൽ എത്തും. മലയാളത്തിന് പുറമെ ബോളിവുഡിലും വെന്നിക്കൊടി പാറിച്ച മാർക്കോ തമിഴിലും തെലുങ്കിലും ചെറുതല്ലാത്ത ഓളം തന്നെ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്. വൈകാതെ തന്നെ ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബ്ബെന്ന നേട്ടം കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തിയ 'മാർക്കോ'യുടെ സംഗീതമൊരുക്കിയത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.
ഡാർക്ക് ഹ്യൂമർ വൈബുമായി 'പ്രാവിൻകൂട് ഷാപ്പ്'; ചിത്രം ജനുവരി 16 മുതൽ തിയറ്ററുകളിൽ
ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..