വിദേശത്തും അമ്പരപ്പിക്കുന്ന കുതിപ്പുമായി മാര്‍ക്കോ.
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന്. വിദേശത്ത് നിന്ന് മാത്രമായി 31.4 കോടി രൂപ നേടിയിരിക്കുകയാണ് മാര്‍ക്കോ എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.
ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലെത്തിയിട്ടുമുണ്ട് എന്ന് നേരത്തെ പ്രഖ്യാച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബാണ് മാര്‍ക്കോ. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ നിലനിര്‍ത്തുമ്പോള്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയായതിനാല്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. തമിഴിലും മാര്‍ക്കോ സിനിമ പ്രദര്ശനത്തിനെത്തിയിട്ടുണ്ടെന്നതിനാല് കളക്ഷനില്‍ വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട് നിര്‍മാതാക്കള്‍.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.
Read More: അപകീര്‍ത്തിപരമായ കമന്റ്: പരാതിയുമായി ചലച്ചിത്ര താരം മാല പാര്‍വതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക