മാർക്കോ എന്ന ചിത്രത്തിന്റെ വിജയത്തിൽ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നടി സ്വാസിക. ഉണ്ണിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് സ്വാസിക സാക്ഷ്യപ്പെടുത്തുന്നു.
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം മാര്‍ക്കോ വന്‍ വിജയമായി മാറുകയാണ്. പാന്‍ ഇന്ത്യ തലത്തില്‍ വിജയം നേടിയ ചിത്രം ബോക്സോഫീസില്‍ 100 കോടി എന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഉണ്ണിയുടെ ഈ വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തുകയാണ് നടി സ്വാസിക. ഉണ്ണിയുടെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍, എന്നായിരുന്നു സ്വാസിക കുറിച്ചത്.
മാര്‍ക്കോയുടെ 100 കോടി പോസ്റ്ററില്‍ ഉണ്ണി മുകുന്ദനെ ടാഗ് ചെയ്താണ് സ്വാസിക ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ സമീപകാലത്തെ വലിയ വിജയങ്ങളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ മാര്‍ക്കോ. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി.
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രവുമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. സംവിധായകൻ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സിന്‍റെ ബാനറില്‍ ഷരീഫ് മുഹമ്മദാണ് നിര്‍മ്മിച്ചത്.
ഇതെന്തൊരു വേഗമാണ് മാര്‍ക്കോയ്‍ക്ക്?, ഇന്ത്യയിലെ കളക്ഷനും ഞെട്ടിക്കുന്ന തുക
ഇത് ബോളിവുഡിന്‍റെ 'മാര്‍ക്കോ'? 'ബാഡാസ് രവികുമാര്‍' വരുന്നു, ട്രെയ്‍ലര്‍