സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധിപ്പേരാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോയ്ക്ക് അടിയില്‍ കമന്‍റുകള്‍ ചെയ്യുന്നത്.
കൊച്ചി: പുതിയ ചിത്രം ജയ് ഗണേഷ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോ ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
അതേ സമയം സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധിപ്പേരാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോയ്ക്ക് അടിയില്‍ കമന്‍റുകള്‍ ചെയ്യുന്നത്. അടുത്തിടെ സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു.
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
'മാളികപ്പുറമാണ്' ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.വിഷ്‍ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ അവതരണം മമ്മൂട്ടിയായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കര്‍, ആല്‍ഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയറാ'ണ്. വിഷ്‍ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിൻ സുജാതനുമാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം ലിറ്റില്‍ ബിഗ് ഫിലിംസും എം ഇന്‍ഫോടെയ്ന്‍മെന്‍റുമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഈ സിനിമ 'ഗന്ധര്‍വ്വ ജൂനിയര്‍' ഫാന്റസിയും ഹാസ്യവും കലര്‍ന്നതാണ്. സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
"രജനികാന്തിന്‍റെ ആറുപടങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയില്ലെ": വിജയ് ദേവരകൊണ്ടയുടെ പ്രസ്താവന വിവാദത്തില്‍