ഒടിടിയില്‍ എന്ന് കാണാം? അവസാനം 'ഉടല്‍' ഒടിടി റിലീസ് തീയതി എത്തി, ഒപ്പം സ്പെഷല്‍ ട്രെയ്‍ലറും

By Web Team  |  First Published Dec 29, 2023, 6:13 PM IST

രതീഷ് രഘുനന്ദന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം


വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയെത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. എന്നാല്‍ റിലീസിം​ഗിലെ പരിമിതികള്‍ കാരണം തിയറ്ററുകളില്‍ വേണ്ടത്ര വിജയം നേടാറില്ല അവയില്‍ ചിലത്. ആയതിനാല്‍ത്തന്നെ അത്തരം ചിത്രങ്ങളുടെ ഒടിടി റിലീസിനായി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പും ഉണ്ടാവാറുണ്ട്. അത്തരത്തില്‍പ്പെട്ട ഒരു ചിത്രമായിരുന്നു ദുര്‍ഗ കൃഷ്ണയും ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്‍. ഒടിടിയില്‍ എപ്പോള്‍ എത്തുമെന്ന് പ്രേക്ഷകര്‍ നിരന്തരം ചോദിച്ചിരുന്ന ചിത്രം ഏത് പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. അടുത്ത വര്‍ഷം ജനുവരി 5 ന് സ്ട്രീമിം​ഗ് ആരംഭിക്കും. രതീഷ് രഘുനന്ദന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രന്‍സിന്‍റെയും മികച്ച പ്രകടനത്തിന്‍റെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടല്‍.

Latest Videos

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‍നര്‍.

ALSO READ : പുതുവര്‍‌ഷത്തില്‍ ഞെട്ടിക്കുമോ ജയറാം? 'ഓസ്‍ലര്‍' ജനുവരിയില്‍

click me!