50ാം വയസ്സിൽ ലണ്ടൻ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിൾ ഖന്ന; വികാരാധീനനായി അക്ഷയ്

By Web Team  |  First Published Jan 17, 2024, 7:40 PM IST

അന്തരിച്ച പ്രശസ്ത നടൻ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകളാണ് ട്വിങ്കിൾ ഖന്ന. 1995ൽ ബോബി ഡിയോളിനൊപ്പം ‘ബർസാത്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്. 


ലണ്ടന്‍: 50ാം  വയസ്സിൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിൾ ഖന്ന. ഫിക്ഷൻ റൈറ്റിംഗ് മാസ്റ്റർ പ്രോഗ്രാമിലാണ് ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഭർത്താവ് നടൻ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിൾ ഖന്ന തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.  

നടിയും പിന്നീട് എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന 2022ലാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ വികാരാധീനമായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

Latest Videos

“രണ്ടു വർഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ശരിക്കും സംശയിച്ചു. പക്ഷേ, വീടും എന്നെയും കുട്ടികളെയുമെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം മുഴുനീള വിദ്യാർത്ഥി ജീവിതം നീ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് മുതല്‍, ഞാൻ ഒരു സൂപ്പർ വുമണിനെ വിവാഹം കഴിച്ചുവെന്ന് ഞാന്‍ മനസിലാക്കി. ഇന്ന് നിന്‍റെ ബിരുദദാന വേളയിൽ, ടീന, നീ അഭിമാനമാണ്. നിന്നെ അഭിനന്ദിക്കാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാനും പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നുന്നു" - അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. 

അന്തരിച്ച പ്രശസ്ത നടൻ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകളാണ് ട്വിങ്കിൾ ഖന്ന. 1995ൽ ബോബി ഡിയോളിനൊപ്പം ‘ബർസാത്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്. അഭിനയ ലോകത്തേക്ക് ചുവടുവെച്ചെങ്കിലും പിന്നീട് വിവാഹ ശേഷം അഭിനയം നിര്‍ത്തി എഴുത്തുകാരിയായി. 

ട്വിങ്കിൾ ഖന്ന തന്റെ ഹൈസ്കൂളിൽ ചേരാൻ പാഞ്ച്ഗനിയിലെ ന്യൂ എറ ഹൈസ്കൂളിലാണ് പൂര്‍ത്തിയാക്കിയത്. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. പിന്നീടാണ് അഭിനയത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ഇപ്പോഴാണ് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയത്. 

900 കോടി കളക്ഷന്‍ നേടിയ 'അനിമല്‍' കാര്യത്തില്‍ വന്‍ ട്വിസ്റ്റ്; നിര്‍മ്മാതാക്കള്‍ തമ്മില്‍ തല്ല് തുടങ്ങി.!

'മനസിലായോ സാറേ' ജയിലര്‍ ഗ്യാംങ് വീണ്ടും ഇറങ്ങുമോ?: പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

click me!