തുമ്പാട് ടീം വീണ്ടും: പുതിയ പ്രഖ്യാപനം, എന്നാല്‍ അത് തുമ്പാട് 2 അല്ല !

By Web Team  |  First Published Oct 13, 2024, 6:25 PM IST

തുമ്പാട് എന്ന ചിത്രത്തിന്‍റെ 6-ാം വാർഷികത്തിൽ അണിയറപ്രവർത്തകർ പുതിയ ചിത്രം പ്രഖ്യാപിച്ചു.


മുംബൈ: സോഹം ഷാ നായകനായി എത്തിയ ബോളിവുഡ് ഫാന്‍റസി ചിത്രം തുമ്പാട് വന്‍ വിജയമായിരുന്നു. ചിത്രത്തിന്‍റെ 6-ാം വാർഷികത്തിൽ  സോഹം ഷാ അടുത്ത പ്രോജക്റ്റിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍.

'Crazxy'എന്നാണ് ചിത്രത്തിന്‍റെ പേര്. ശനിയാഴ്ച തുമ്പാട് സിനിമയുടെ നിർമ്മാതാവ് കൂടിയായ സോഹം ഷാ പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തുമ്പാട് റിലീസ് ചെയ്ത് ആറു വര്‍ഷം കഴിയുന്നു അതിന്‍റെ റീ റിലീസ് വന്‍ വിജയമാക്കിയ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തുന്നുവെന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി സോഹം ഷാ പറയുന്നത്. 

Latest Videos

ഒരു തിരക്കേറിയ നഗരത്തിന്‍റെ ചിത്രം ഒരു മനുഷ്യ രൂപത്തിലാണ് മോഷന്‍ പോസ്റ്ററില്‍ കാണിക്കുന്നത്. ഒപ്പം തന്നെ 'ചക്രവ്യൂഹത്തില്‍ കുടുങ്ങിയ അഭിമന്യു' എന്ന പാട്ടും ഉണ്ട്. ഗിരീഷ് കോലിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. 

2025 മാര്‍ച്ച് 7ന് ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ തുമ്പാട് പിന്നീട് ഈ കഴിഞ്ഞ സെപ്തംബര്‍ 13 ന് വീണ്ടും റിലീസായിരുന്നു. പിന്നാലെ ചിത്രം വലിയ വിജയമാണ് നേടിയത്. അതേ സമയം ഇതേ നിര്‍മ്മാതാക്കള്‍ തന്നെ റി റിലീസ് ചെയ്ത തുമ്പാടിന്‍റെ അവസാനം തുമ്പാട് 2 പ്രഖ്യാപിച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sohum Shah (@shah_sohum)

അതേ സമയം  പ്രമേയം കൊണ്ടും മേക്കിം​ഗ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ 2018ലെ ക്ലോസിം​ഗ് കളക്ഷൻ 15.46 കോടിയായിരുന്നു എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റി- റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ തുമ്പാട് വൻ വേട്ട നടത്തി. ആറ് വർഷം മുൻപ് 15 കോടി നേടിയ ചിത്രം, രണ്ടാം വരവിൽ വെറും ഏഴ് ദിവസത്തിൽ ഈ തുക നേടി. ഇതുവരെയുള്ള കണക്ക് പ്രകാം 30.44 കോടി രൂപയാണ് സിനിമയുടെ റി-റിലീസ് കളക്ഷൻ. 

രാഹി അനില്‍ ബാര്‍വെ ആയിരുന്നു തുമ്പാട്  സംവിധാനം ചെയ്തത്. എന്നാല്‍ തുമ്പാട് 2 സംവിധാനം ചെയ്യാന്‍ താന്‍ ഉണ്ടാകില്ലെന്ന്  രാഹി അനില്‍ ബാര്‍വെ നേരത്തെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

എൽസിയുവിന്റെ ഭാവി, ലിയോ 2 വന്നാല്‍ ഇതായിരിക്കും പേര്': വന്‍ സൂചന നല്‍കി സംവിധായകന്‍ ലോകേഷ്

ജവാന് ശേഷം വീണ്ടും ഷാരൂഖ് ചിത്രത്തിന് സംഗീതം ചെയ്യാന്‍ അനിരുദ്ധ്
 

tags
click me!