ഇന്ത്യൻ 2ന്‍റെ പ്രചരണാർത്ഥം രാജ്യവ്യാപകമായി പര്യടനം നടത്തുന്ന കമൽഹാസൻ, ഇന്ത്യൻ 3യെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് താൻ ഇന്ത്യൻ 2 ചെയ്യാൻ സമ്മതിച്ചതെന്ന് സ്ഥിരീകരിച്ചു.
ചെന്നൈ: കമല്‍ഹാസന്‍ ഷങ്കര്‍ ടീമിന്‍റെ ഇന്ത്യൻ 2 ജൂലൈ 12 ന് തിയറ്ററുകളിൽ എത്താന്‍ പോവുകയാണ്. ഈ സമയത്ത് തിരക്കിട്ട പ്രമോഷന്‍ പരിപാടികളിലാണ് നടന കമൽഹാസൻ. ഇപ്പോള്‍ ഇന്ത്യൻ 3 സംബന്ധിച്ച ഒരു വെളിപ്പെടുത്തല്‍ നടത്തുകയാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ രണ്ടാം ഭാഗത്തെക്കാൾ മൂന്നാം ഭാഗമാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്. ഇന്ത്യൻ 2ന്‍റെ പ്രചരണാർത്ഥം രാജ്യവ്യാപകമായി പര്യടനം നടത്തുന്ന കമൽഹാസൻ, ഇന്ത്യൻ 3യെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് താൻ ഇന്ത്യൻ 2 ചെയ്യാൻ സമ്മതിച്ചതെന്ന് സ്ഥിരീകരിച്ചു.
“സത്യം പറഞ്ഞാൽ, ഞാൻ ഇന്ത്യന്‍ രണ്ടാം ഭാഗം ചെയ്യാൻ സമ്മതിച്ചതിന്‍റെ ഒരേയൊരു കാരണം മൂന്നാം ഭാഗം മാത്രമാണ്. ഞാൻ മൂന്നാം ഭാഗത്തിന്‍റെ വലിയ ആരാധകനാണ്. സാധാരണഗതിയിൽ സിനിമയുടെ ആദ്യ പകുതിയോ രണ്ടാം പകുതിയോ ആണ് ആദ്യ പകുതിയേക്കാൾ ഇഷ്ടമെന്ന് ആളുകൾ പറയാറുണ്ട്. എന്‍റെ രണ്ടാം പകുതി ഇന്ത്യൻ 3 ആണ്. ആ ചിത്രത്തിനായി ആറ് മാസത്തെ കാത്തിരിപ്പ് ബാക്കിയുണ്ട്, ”കമല്‍ഹാസൻ പറഞ്ഞു
അതേ സമയം ഇന്ത്യൻ 2 വില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, നെടുമുടി വേണു, വിവേക്, സമുദ്രക്കനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാശ്, മനോബാല, ദീപാ കിഷോർ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ ജൂണ്‍ 1ന് നടന്നിരുന്നു. അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
' കഷ്ടകാലം..അത്രയൊന്നും ജീവിതത്തില്‍ ആരും അനുഭവില്ലല്ലോ' ടിനി ടോമിനെ ട്രോളി സംവിധായകന്‍
"കലണ്ടർ സോംഗ്" ഇന്ത്യന്‍ 2വിലെ അടുത്ത നമ്പര്‍ എത്തി; ലോക സുന്ദരി ചുവടുവയ്ക്കുന്ന ഗംഭീര ഗാനം