Naradhan Movie : ഇത് നാരദനിലെ 'മനു അളിയന്‍'; ടൊവിനോ ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിൽ

By Web Team  |  First Published Feb 13, 2022, 4:56 PM IST

അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്.


ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നരദന്റെ'(Naradhan) പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രാജേഷ് മാധവന്റെ 'മനു അളിയന്‍' എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിമ കല്ലിങ്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും. 

അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. അന്നയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

Latest Videos

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേക കൂടിയുണ്ട് നാരദന്. ആഷിഖ് അബുവും റിമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. 

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, ഷറഫുദ്ദീന്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. പി ആർ ഒ - ആതിര ദിൽജിത്ത്.

click me!