പ്രഭു ആവശ്യപ്പെട്ടു ടൊവിനോ ചിത്രം 'നടികര്‍ തിലകത്തിന്‍റെ' പേര് മാറ്റി; പുതിയ പേര് പ്രഖ്യാപിച്ചു

By Web Team  |  First Published Jan 24, 2024, 7:38 AM IST

ചിത്രത്തിന്റെ പേര് മാറ്റം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രഭുവിനും ലാലിനും പുറമെ ടോവിനോ, സൗബിൻ, സുരേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. നടികര്‍ ഈ വർഷം മേയ് 3ന് റിലീസ് ചെയ്യും. 
 


കൊച്ചി: ടൊവിനോ നായകനായി ലാല്‍ ജൂനിയര്‍ സംവിധായകനായ നടികര്‍ തിലകം സിനിമയുടെ പേര് മാറ്റി. നടികര്‍ എന്നായിരിക്കും ചിത്രത്തിന്‍റെ പേര്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങിലാണ് പേര് മാറ്റിയത്. 'നടികര്‍ തിലകം' എന്ന് അറിയിപ്പെടുന്ന വിഖ്യാത തമിഴ് താരം ശിവാജി ഗണേശന്‍റെ മകന്‍ പ്രഭുവിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അണിയറക്കാര്‍ പേര് മാറ്റിയത്.

പ്രഭു ചടങ്ങില്‍ പങ്കെടുത്തു. ഒരു വിധത്തിലും സമ്മർദ്ദമോ ആവശ്യമോ ആയി തങ്ങൾ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അഭ്യർഥന മാനിച്ച് പേരു മാറ്റിയതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നടന്‍ ലാലിനും പ്രഭ നന്ദി പറഞ്ഞു. ചിത്രത്തിന്‍റെ സംവിധായകനായ ലാല്‍ ജൂനിയറിന്‍റെ പിതാവായ ലാലിനെയാണ് പ്രഭു പേരുമാറ്റവുമായി ബന്ധപ്പെട്ട് ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഇടപെടലാണ് പേരുമാറ്റത്തിലേക്ക് നയിച്ചത്. പേരുമാറ്റം പ്രഭു തന്നെ പ്രഖ്യാപിക്കാന്‍ എത്തുകയും ചെയ്തു. 

Latest Videos

undefined

ചിത്രത്തിന്റെ പേര് മാറ്റം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രഭുവിനും ലാലിനും പുറമെ ടോവിനോ, സൗബിൻ, സുരേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. നടികര്‍ ഈ വർഷം മേയ് 3ന് റിലീസ് ചെയ്യും. 

അതേ സമയം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

ചിത്രത്തിൽ ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍.  പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ.

ഓഡിയോഗ്രഫി -  ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർ ഓ - ശബരി.

'വീടും വേണ്ട, ഭാര്യയും വേണ്ട, അത് മാത്രമാണ് ആഗ്രഹം' ; ആഗ്രഹത്തെക്കുറിച്ച് ബിജു സോപാനം

'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'; താര നിര ഇങ്ങനെ, ഫസ്റ്റ്ലുക്ക് ഇറങ്ങി

click me!