2025 ജനുവരി 2ന് ഐഡന്റിറ്റി തിയറ്ററുകളില്‍.
ടൊവിനോ തോമസും തെന്നിന്ത്യൻ താരം തൃഷ കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി'ക്കായി കാത്തിരിക്കുകയാണ് ഏവരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അണിയറ പ്രവർത്തകർ വന്നിരുന്നു. രാവിലെ 11 മണിക്ക് തൃശൂർ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറിൽ എത്തിയ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായും ചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ തമിഴ് നടൻ വിനയ് റായിയും ബോളിവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരങ്ങൾ ഇത്തവണ എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയിലും ഭാവപ്രകടനങ്ങളോടും കൂടിയാണ്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ.
യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. 'ഐഡന്റിറ്റി'യിൽ അലൻ ജേക്കബ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. 2007ൽ പുറത്തിറങ്ങിയ 'ഉന്നാലെ ഉന്നാലെ' എന്ന പ്രണയ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് പുറത്തിറങ്ങിയ 'ഗാന്ധിവധാരി അർജുന'യും 'ഹനുമാൻ'നും വലിയ രീതിൽ സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തിൽ ചുവടുറപ്പിച്ചതാണ്.
നീണ്ട 6 വർഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ചിത്രത്തിൽ പ്രൈം വിറ്റ്നസായിട്ടാണ് താരം വേഷമിടുന്നത്. ആലിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018ൽ നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ 'ഹേയ് ജൂഡ്'ആണ് തൃഷയുടെ ആദ്യ മലയാള സിനിമ. വിരലിലെണ്ണാവുന്ന സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് മന്ദിര ബേദി. 2019ൽ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം 'സഹോ'യാണ് താരത്തിന്റെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത ചിത്രം. ദൂരദർശനിൽ വർഷങ്ങൾക്ക് മുൻപ് പ്രക്ഷേപണം ചെയ്ത 'ശാന്തി' എന്ന മെഗാ സീരിയലിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് മന്ദിര ബേദി. സുപ്രിയ എന്ന കഥാപാത്രത്തെയാണ് മന്ദിര ഐഡന്റിറ്റിയിൽ അവതരിപ്പിക്കുന്നത്.
മാത്യു തോമസിന്റെ ഹൊറർ- കോമഡി ചിത്രം, റിലീസ് അഞ്ച് ഭാഷകളിൽ; 'നൈറ്റ് റൈഡേഴ്‌സി'ന് ആരംഭം
'ഫോറെൻസിക്കി'ന് ശേഷം ടൊവിനോ തോമസ്-അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഛായാഗ്രാഹണം അഖിൽ ജോർജാണ് നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്. സിനിമയുടെ പശ്ചാത്തലം ട്രെയിലറിൽ നിന്ന് വ്യക്തമാണെങ്കിലും കഥാഗതിയിലെ വഴിത്തിരിവാണ് പ്രേക്ഷകർക്കറിയേണ്ടത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്സ് ഫിലിംസാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..