118 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾ നീണ്ടു ചിത്രത്തിന് പാക്കപ്പ് ആയിരിക്കുകയാണ്. പാക്കപ്പ് ആയതിന്റെ വീഡിയോകളും ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
118 ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് ആണ് 118 ദിവസം കൊണ്ട് പൂർത്തി ആക്കിയതെന്ന് സംവിധായകൻ ജിതിൻ ലാൽ പറയുന്നു. അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നൽകിയത് കരുത്തു തന്നെയാണെന്നും ജിതിൻ പറഞ്ഞു.
ജിതിൻ ലാലിന്റെ വാക്കുകൾ
പാക്കപ്പ് !!! 118 ദിവസങ്ങൾ,, അജയന്റെ രണ്ടാം മോഷണം (ARM) പൂർത്തിയായിരിക്കുന്നു,,, അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നൽകിയത് കരുത്തു തന്നെയാണ്. ഒക്ടോബർ 11 ന് തുടങ്ങി 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് ഇന്ന് മാർച്ച് 11ന് 118 ദിവസം കൊണ്ട് പൂർത്തിയാക്കുമ്പോൾ കടപ്പാട് ഒരുപാട് പേരോടുണ്ട്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന കുടുംബത്തിന് നന്ദി,, എന്നെ വിശ്വസിച്ച ടൊവിക്ക് നന്ദി,, പ്രിയപ്പെട്ട സുജിത്തേട്ടന് നന്ദി,, ഹൃദയം നൽകി എന്റെ സിനിമയെ ക്യാമറയിൽ പകർത്തിയ ജോമോൻ ചേട്ടൻ, നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് , സുരഭി നന്ദി … എഡിറ്റ് ചെയ്യാത്ത സ്നേഹത്തിന് ഷമീർക്ക, കൂടെ നിന്നതിന് ദീപു,, പുതിയ സംഗീത പരീക്ഷണങ്ങൾ തയ്യാറായി കൂടെ നിൽക്കുന്ന ദിബു , സിനിമയ്ക്ക് ജീവനേകിയ സെറ്റുകൾ നൽകിയതിന് ഗോകുലേട്ടൻ, കോസ്റ്യൂം ഡിസൈൻ ചെയ്ത പ്രവീണേട്ടാ ,, മേക്കപ്പ് റൊണെക്‌സ് എട്ടാ നന്ദി !! വലിയ മുതൽമുടക്ക് ആവശ്യമായ എന്റെ സിനിമയെ വിശ്വസിച്ച് നിർമ്മിക്കാൻ തയ്യാറായ സഖറിയ തോമസ് സാർ, ലിസ്റ്റിൽ സ്റ്റീഫൻ നന്ദി !! ഡോ: വിനീത്, പ്രിൻസ് പോൾ, ശ്രീജിത്ത് രാമചന്ദ്രൻ , ജിജോ നന്ദി! ഞാൻ ഗുരുസ്ഥാനങ്ങളിൽ കാണുന്ന വിമലേട്ടൻ, ബേസിൽ ബ്രോ ,പ്രവീൺ ഏട്ടാ നന്ദി !! എന്റെ സിനിമയുമായി സഹകരിച്ച എല്ലാ നടീ നടൻമാർക്കും നന്ദി !! മഴയും വെയിലും തണുപ്പും നിറഞ്ഞ പ്രതികൂല കാലവസ്ഥയിൽ സിനിമ പൂർത്തിയാക്കാൻ രാപ്പകലില്ലാതെ പ്രയത്നിച്ച എന്റെ ഡയറക്ഷൻ ടീമംഗങ്ങൾ ശ്രീലാലേട്ടൻ, ദിപിലേട്ടൻ, ശരത്, ശ്രീജിത്ത്, ഷിനോജ്, ഭരത് , അരവിന്ദ്, ഫയാസ്, ആസിഫ്, ആദർശ് നന്ദി!! വിലയേറിയ അഭിപ്രായങ്ങൾ തന്ന് എന്നും കൂടെ നിന്ന അപ്പു ഭട്ടതിരി, ക്രിസ്റ്റി .. നന്ദി, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക് ടീമംഗങ്ങളായ റഫീഖ്, അപ്പു, ജസ്റ്റിൻ മറ്റ് പ്രൊഡക്ഷൻ ടീമംഗങ്ങൾ, ഭക്ഷണവും വെള്ളവും മുറതെറ്റാതെ തന്ന ചേട്ടന്മാർ നന്ദി, ആക്ഷൻ കൊറിയോഗ്രാഫി മാസ്റ്റേഴ്സ് & ടീമംഗങ്ങൾ, ക്യാമറ യൂണിറ്റ് സുദേവ്, അനീഷേട്ടൻ & മറ്റ് ടീം അംഗങ്ങൾ, ആർട് ടീം അംഗങ്ങൾ, സ്പോട്ട് എഡിറ്റർ അലൻ, കോസ്റ്ററ്യൂം,മെയ്ക്കപ്പ് ടീമംഗങ്ങൾ, സമയാസമയം യാത്രാ സൗകര്യം ഒരുക്കിത്തന്ന ഡ്രൈവമാർ, ശ്രീ. ശിവൻ ഗുരിക്കൾ & ടീം സി വി എൻ കളരി സംഘം കൊല്ലം, ജൂനിയർ ആർടിസ്റ്റുകൾ, കോ ഓർഡിനേറ്റർമാർ എല്ലാവരോടും നന്ദി !! സിനിമയുടെ പ്രീ വിഷ്വലൈസേഷൻ നിർവ്വഹിച്ച ടീം, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത് അനീഷേട്ടൻ നന്ദി, സ്റ്റോറി ബോർഡ് ചെയ്ത മനോഹരൻ ചിന്നസ്വാമി, കാരക്ടർ സ്കെച്ച് ചെയ്ത ആനന്ദ് പദ്മൻ,, പിന്നെ പറയാൻ വിട്ടുപോയ എല്ലാ നല്ല ഹൃദയങ്ങൾക്കും പ്രിയ സുഹൃത്തുക്കൾക്കും നന്ദി !! സിനിമയ്ക്ക് ജീവൻ നൽകിയ അരിയിട്ട പാറയെന്ന ദൈവ ഭൂമിയിലെ ഓരോ പ്രദേശ നിവാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന എൻറർടെയിനർ എന്ന നിലയിൽ സിനിമ ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വി എഫ് എക്സ്, ത്രീഡി, സൗണ്ട് തുടങ്ങിയ മേഖലകളിൽ ഏറ്റവും നൂതനമായ പരീക്ഷണങ്ങൾ ആവശ്യപ്പെടുന്ന സിനിമയായതിനാൽ ഇനിയും സിനിമയുടെ പൂർണ്ണതയ്ക്കായി ഏറെ പ്രയത്നിക്കേണ്ടതുണ്ട് എന്നറിയാം. കാലം കരുതി വെച്ച നിഗൂഡതകൾ അകമ്പടിയേറ്റുന്ന ചീയോതിക്കാവിലെ മായ കാഴ്ച്ചകളുടെ ടീസർ ഉടൻ നിങ്ങളിലേക്കെത്തും,, തുടർന്നും എല്ലാവരുടേയും സഹകരണവും സ്നേഹവും പ്രാർത്ഥനകളും പ്രതീക്ഷിച്ച് കൊണ്ട് എന്ന് ജിതിൻ ലാൽ.
'കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ
മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും 'അജയന്റെ രണ്ടാം മോഷണം'. എആര്‍എം എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.