"നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങള്‍ ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്"
ഇത്തവണത്തെ ഓണം റിലീസുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ടൊവിനോ നായകനാവുന്ന എആര്‍എം അഥവാ അജയന്‍റെ രണ്ടാം മോഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ ട്രിപ്പിള്‍ റോളില്‍ ടൊവിനോ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാല്‍ ആണ്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രത്തിന് പിന്നില്‍ സ്വാഭാവികമായും ഒരു വലിയ സംഘം ചലച്ചിത്ര പ്രവര്‍ത്തകരുടെ കഠിനാധ്വാനമുണ്ട്. ഈ യാത്രയില്‍ തനിക്കും ടീമിനും ഏറ്റവും പ്രചോദനമായി നിന്ന വ്യക്തിയെക്കുറിച്ച് പറയവെ ടൊവിനോയുടെ ശബ്ദം ഇടറി. നാളെ എത്തുന്ന ചിത്രത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്.
"നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങള്‍ ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ ഒരു സിനിമയെടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് ഇത്", ടൊവിനോ പറഞ്ഞു.
undefined
"ഓരോരുത്തരുടെയും പേര് എടുത്ത് പറയാനാണെങ്കില്‍ സുജിത്തേട്ടന്‍ ആയിരുന്നു ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സപ്പോര്‍ട്ട് സിസ്റ്റം". ചിത്രത്തിന്‍റെ രചയിതാവ് സുജിത്ത് നമ്പ്യാരെക്കുറിച്ചായിരുന്നു ടൊവിനോയുടെ വാക്കുകള്‍. "തുടക്കം മുതല്‍ അതിഭീകര പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ തമാശയാണ്. അന്നൊക്കെ ഞങ്ങളൊക്കെ ഒരുമിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്, തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. അന്ന് ഒരു സപ്പോര്‍ട്ട് സിസ്റ്റം സുജിത്തേട്ടന്‍ ആയിരുന്നു. നമുക്ക് പ്രശംസ വേണം. നന്നായി ചെയ്താല്‍ അപ്രീസിയേഷന്‍ കിട്ടണം, മോശമായി ചെയ്താല്‍ വിമര്‍ശിക്കണം. ആ സമയത്ത് നിരന്തരമായി കിട്ടിക്കൊണ്ടിരുന്ന അപ്രീസിയേഷന്‍ ആയിരുന്നു എന്‍റെ ഊര്‍ജ്ജം. എന്‍റെ ചുറ്റും ഉണ്ടായിരുന്നവരൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നു. എല്ലാവരും നല്ല പണിയെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഒരു ചേട്ടന്‍റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത് സുജിത്തേട്ടന്‍ ആയിരുന്നു", ടൊവിനോ പറഞ്ഞു.
ALSO READ : 'വിവാഹം ഉടന്‍'; സന്തോഷ വാര്‍ത്ത പങ്കുവച്ച് ആരതി സോജൻ