ഏറ്റവും ജനപ്രീതി നേടിയ 50 ഇന്ത്യന്‍ വെബ് സിരീസുകള്‍ ഏതൊക്കെ? ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഐഎംഡിബി

By Web Team  |  First Published Jun 7, 2023, 4:50 PM IST

പ്രമുഖ പ്ലാറ്റ്‍ഫോമുകളൊക്കെ തങ്ങളുടെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തില്‍ വലിയ കുതിപ്പ് നേടിയ കൊവിഡ് കാലത്ത് നിരവധി പുതിയ പ്ലാറ്റ്‍ഫോമുകള്‍ പുതുതായി രം​ഗത്തേക്ക് എത്തുകയും ചെയ്തു


ലോകമാകെ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‍ഫോമുകളുടെ (ഒടിടി) വളര്‍ച്ചയില്‍ വലിയ കുതിപ്പ് സൃഷ്ടിച്ച കാലയളവായിരുന്നു കൊവിഡ് മഹാമാരിയുടെ കാലം. രോ​ഗവ്യാപനം മൂലം ലോകമെമ്പാടും മാസങ്ങളോളം സിനിമാ തിയറ്ററുകള്‍ അടഞ്ഞുകിടന്ന സമയം ദൃശ്യവിനോദത്തിനായി പ്രേക്ഷകര്‍ ആശ്രയിച്ചത് ഒടിടിയെ ആണ്. പ്രമുഖ പ്ലാറ്റ്‍ഫോമുകളൊക്കെ തങ്ങളുടെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തില്‍ വലിയ കുതിപ്പ് നേടിയ കാലത്ത് നിരവധി പുതിയ പ്ലാറ്റ്‍ഫോമുകള്‍ പുതുതായി രം​ഗത്തേക്ക് എത്തുകയും ചെയ്തു. ബ്രേക്കിം​ഗ് ബാഡിനും മണി ഹെയ്സ്റ്റിനുമൊക്കെ അതിനുമുന്‍പേ ഇന്ത്യയിലും ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രമുഖ പ്ലാറ്റ്‍ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് വെബ് സിരീസ് നിര്‍മ്മാണത്തിന് കാര്യമായി പണം മുടക്കിത്തുടങ്ങിയത് കൊവിഡ് കാലത്താണ്. ഇപ്പോഴിതാ എക്കാലത്തെയും ജനപ്രീതിയില്‍ മുന്നിലുള്ള 50 ഇന്ത്യന്‍ വെബ് സിരീസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി.

ഏറ്റവും ജനപ്രീതി നേടിയ 50 ഇന്ത്യന്‍ വെബ് സിരീസുകള്‍

Latest Videos

1. സേക്രഡ് ​ഗെയിംസ് (2018)

2. മിര്‍സാപൂര്‍ (2018)

3. സ്കാം 1992: ദി ഹര്‍ഷദ് മെഹ്‍ത സ്റ്റോറി (2020)

4. ദി ഫാമിലി മാന്‍ (2019)

5. അസ്പിരന്‍റ്സ് (2021)

6. ക്രിമിനല്‍ ജസ്റ്റിസ് (2019)

7. ബ്രീത്ത് (2018)

8. കോട്ട ഫാക്റ്ററി (2019)

9. പഞ്ചായത്ത് (2020)

10. പാതാള്‍ ലോക് (2020)

11. സ്പെഷല്‍ ഒപിഎസ് (2020)

12. അസുര്‍: വെല്‍ക്കം ടു യുവര്‍ ഡാര്‍ക് സൈഡ്

13. കോളേജ് റൊമാന്‍സ് (2018)

14. അപ്‍ഹരണ്‍ (2028)

15. ഫ്ലെയിംസ് (2018)

16. ധിന്‍ഡോറ (2021)

17. ഫര്‍സി (2023)

18. ആശ്രം (2020)

19. ഇന്‍സൈഡ് എഡ്ജ് (2017)

20. ഉന്‍ദേഖി (2020)

21. ആര്യ (2020)

22. ഗുല്ലാക്ക് (2019)

23. ടിവിഎഫ് പിച്ചേഴ്സ് (2015)

24. റോക്കറ്റഅ ബോയ്സ് (2022)

25. ദില്ലി ക്രൈം (2019)

26. ക്യാംപസ് ഡയറീസ് (2022)

27. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ (2018)

28. ജംതാര: സബ്ക നമ്പര്‍ ആയേഗ (2018)

29. താസ ഖബര്‍ (2023)

30. അഭയ് (2019)

31. ഹോസ്റ്റല്‍ ഡേസ് (2019)

32. രംഗ്‍ബാസ് (2018)

33. ബാന്‍ഡിഷ് ബണ്ഡിറ്റ്സ് (2020)

34. മേഡ് ഇന്‍ ഹെവന്‍ (2019)

35. ഇമ്മെച്വര്‍ (2019)

36. ലിറ്റില്‍ തിംഗ്സ് (2016)

37. ദി നൈറ്റ് മാനേജര്‍ (2023)

38. കാന്‍ഡി (2021)

39. ബിച്ചു കാ ഖേല്‍ (2020)

40. ദഹന്‍: രാകന്‍ കാ രഹസ്യ (2022)

41. ജെഎല്‍ 50 (2020)

42. റാണ നായിഡു (2023)

43. റേ (2021)

44. സണ്‍ഫ്ലവര്‍ (2021)

45. എന്‍സിആര്‍ ഡെയ്സ് (2022)

46. മഹാറാണി (2021)

47. മുംബൈ ഡയറീസ് 26/11 (2021)

48. ചാച്ച വിധായക് ഹേ ഹമാരെ (2018)

49. യേ മേരി ഫാമിലി (2028)

50. ആരണ്യക് (2021)

ALSO READ : ബജറ്റ് 125 കോടി; 'കിസീ കാ ഭായ്' സല്‍മാന്‍ ഖാന് നേടിക്കൊടുത്ത ലാഭമെത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!