'മഞ്ഞുമ്മൽ ബോയ്‍സ്' 7-ാമത്; 'കങ്കുവ' 19-ാമത്! തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും വിജയിച്ച 30 സിനിമകൾ, അവയുടെ കളക്ഷൻ

By Web Team  |  First Published Dec 24, 2024, 3:01 PM IST

തമിഴ് സിനിമയെ സംബന്ധിച്ച് പരാജയങ്ങളുടെ വര്‍ഷം


തമിഴ് സിനിമയെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല ഇത്. പ്രതീക്ഷ പകര്‍ന്നെത്തിയ പല ചിത്രങ്ങളില്‍ ചിലത് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. മറ്റ് ചിലതിന് പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയി. കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2, സൂര്യയുടെ കങ്കുവ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിജയ്‍യുടെ ഗോട്ടിനും രജനികാന്തിന്‍റെ വേട്ടൈയനുമൊന്നും പ്രതീക്ഷിച്ച വിജയം നേടാനായില്ല. തമിഴ് സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെപോയപ്പോള്‍ മറുഭാഷകളിലെ മികച്ച ചിത്രങ്ങള്‍ കാണാന്‍ തമിഴ്നാട്ടില്‍ പ്രേക്ഷകര്‍ എത്തി. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേട്ടില്‍ നേടിയ വിജയം റെക്കോര്‍ഡ് ആയിരുന്നു. ചുവടെയുള്ളത് ഒരു ലിസ്റ്റ് ആണ്. 2024 ല്‍ തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത സിനിമകളുടെ പട്ടികയാണ് അത്. എല്ലാ ഭാഷയിലെയും ചിത്രങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ലിസ്റ്റ് ആണ് അത്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് പട്ടിക പുറത്തുവിട്ടത്. 

തമിഴ്നാട് ബോക്സ് ഓഫീസില്‍ 2024 ലെ ടോപ്പ് 30 ചിത്രങ്ങളും കളക്ഷനും

Latest Videos

undefined

1. ദി ഗോട്ട്- 219 കോടി

2. അമരന്‍- 161 കോടി

3. വേട്ടൈയന്‍- 95.5 കോടി 

4. രായന്‍- 80.25 കോടി

5. പുഷ്‍പ 2- 70.5 കോടി

6. അരണ്‍മനൈ 4- 67 കോടി

7. മഞ്ഞുമ്മല്‍ ബോയ്സ്- 63.5 കോടി

8. അയലന്‍- 56 കോടി

9. ഇന്ത്യന്‍ 2- 54.5 കോടി

10. മഹാരാജ- 48.5 കോടി

11. ഗരുഡന്‍- 48.3 കോടി

12. കല്‍ക്കി 2898 എഡി- 43 കോടി

13. ലബ്ബര്‍ പന്ത്- 37.5 കോടി

14. ക്യാപ്റ്റന്‍ മില്ലര്‍- 37 കോടി

15. തങ്കലാന്‍- 36.9 കോടി

16. ഡിമോണ്ടി കോളനി 2- 35.25 കോടി

17. ഗോഡ്‍സില്ല എക്സ് കോംഗ്- 33 കോടി

18. വാഴൈ- 31.25 കോടി

19. കങ്കുവ- 30.5 കോടി

20. ഗില്ലി- 24.5 കോടി

21. മെയ്യഴകന്‍- 23.5 കോടി

22. സ്റ്റാര്‍- 21 കോടി

23. ലാല്‍സലാം- 18 കോടി

24. ലക്കി ഭാസ്കര്‍- 15.75 കോടി

25. സൈറണ്‍- 15.25 കോടി

26. ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറൈന്‍- 15 കോടി

27. വടക്കുപട്ടി രാമസാമി- 13.75 കോടി

28. പിടി സര്‍- 13 കോടി

29. രത്നം- 12.5 കോടി

30. റോമിയോ- 12.25 കോടി

ALSO READ : തിയറ്ററിൽ ചിരിപ്പൂരം തീർത്ത് സുരാജ് ചിത്രം; മികച്ച പ്രകടനം കാഴ്ചവച്ച് 'ഇ ഡി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!