ഒന്നാമത് മോഹൻലാൽ, രണ്ടാമത് മമ്മൂട്ടി, ഒടുവിൽ ആ യുവതാരം; മികച്ച ആദ്യവാരാന്ത്യം നേടിയ 10സിനിമകൾ

By Web Team  |  First Published Oct 2, 2023, 8:55 PM IST

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് ആണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


രു സിനിമയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ പ്രധാന്യം അർഹിക്കുന്ന ഒന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ. അത് ഏത് സിനിമാ മേഖലയിലും ആയിക്കോട്ടെ. ഒരു സിനിമയ്ക്കായി മുടക്കിയതിന്റെ മൂന്ന് മടങ്ങ് കിട്ടിയ ചിത്രങ്ങളും ഒരു മടങ്ങ് കിട്ടിയ ചിത്രങ്ങളും ബോക്സ് ഓഫീസിൽ കൂപ്പുകുത്തി വീണ സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിലവിൽ വലിയ ആർഭാ​ടങ്ങളൊന്നും ഇല്ലാതെ എത്തി ബോക്സ് ഓഫീസിൽ കസറുന്ന ചിത്രങ്ങളാണ് മലയാള സിനിമയിലെ ട്രെന്റ്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കണ്ണൂർ സ്ക്വാഡാണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ മികച്ച ആദ്യവാരാന്ത്യം നേടിയ മോളിവുഡ് ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 

മലയാള സിനിമയുടെ നെടും തൂണുകളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം യുവതാരങ്ങൾ ഒന്നടങ്കം കസറിയ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇതിൽ ഒന്നാം സ്ഥാനക്കാരൻ മോഹൻലാലും രണ്ടാം സ്ഥാനക്കാരൻ മമ്മൂട്ടിയും ആണെന്നാണ് ട്രാക്കന്മാർ പറയുന്നത്. പത്താം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് പൃഥ്വിരാജ് ആണ്. മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളുമാണ് ആദ്യവാരന്ത്യത്തിൽ കസറിയതെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു. 

Latest Videos

മികച്ച ആദ്യവാരാന്ത്യം നേടിയ 10സിനിമകൾ

മോഹൻലാൽ- ലൂസിഫർ
മമ്മൂട്ടി- ഭീഷ്മപർവ്വം
ദുൽഖർ സൽമാൻ- കുറുപ്പ്
മോഹൻലാൽ- മരക്കാർ
മോഹൻലാൽ- ഒടിയൻ
മമ്മൂട്ടി- കണ്ണൂർ സ്ക്വാഡ്(2023 സെപ്റ്റംബർ 28 റിലീസ്)
നിവിൻ പോളി- കായംകുളം കൊച്ചുണ്ണി
ദുൽഖർ- കിം​ഗ് ഓഫ് കൊത്ത
ടൊവിനോ തോമസ്- 2018
പൃഥ്വിരാജ്- കടുവ

അതേസമയം, മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് ആണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോബി വര്‍ഗീസ് രാജ് എന്ന യുവ സംവിധായകന്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുക ആണ്. സെപ്റ്റംബര്‍ 28നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. 

പ്രൊമോഷന് എത്രയും വേഗമെത്തണം; വന്ദേഭാരത് 'പിടിച്ച്' ചാക്കോച്ചൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!