'ഗ്ലോറിയസ് പര്‍പ്പസ്' പൂര്‍ത്തിയാക്കി: മാര്‍വലില്‍ ഇനി ലോക്കിയുണ്ടാകില്ല: വലിയ സൂചന എത്തി.!

By Web Team  |  First Published Nov 12, 2023, 10:55 AM IST

എന്തായാലും അവഞ്ചേഴ്‌സ് താരത്തിന്‍റെ  അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ലോകി എന്ന കഥാപാത്രം വരുന്ന കഥ എനിയുണ്ടാകില്ലെന്ന സൂചനയാണ് നല്‍കിയത്. 


ഹോളിവുഡ്: ഒരു പതിറ്റാണ്ടിലേറെയായി മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന കഥാപാത്രമായ ലോക്കിയായി എനി എത്താന്‍ സാധ്യതയില്ലെന്ന് നടന്‍ ടോം ഹിഡിൽസ്റ്റൺ. ലോകി മൂന്നാം സീസണ്‍ ഉണ്ടാകില്ലെന്ന സൂചനയാണ് താരം നല്‍കുന്നത്. 42 കാരനായ നടൻ അടുത്തിടെ ജിമ്മി ഫാലൺ അഭിനയിച്ച ദി ടുനൈറ്റ് ഷോയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

മാർവൽ കഥാപാത്രമായ ലോക്കിയായി താന്‍ നടത്തിയ ഒരു പതിറ്റാണ്ട് യാത്ര അവസാനിക്കുന്നു എന്ന സൂചനയാണ് താരം നല്‍കിയത്. ലോകി സീസണ്‍ 2 ഫിനാലെയോടെ എല്ലാം പൂര്‍ണ്ണമായി എന്നാണ് താരം പറയുന്നത്. ലോകി സീസൺ 2 ആറാമത്തെയും അവസാനത്തെയും എപ്പിസോഡ് നവംബർ 9 വ്യാഴാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ആദ്യ വില്ലനായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പ്രത്യക്ഷപ്പെട്ട ലോകിയുടെ ഏറ്റവും ഗംഭീരമായ ഹീറോയിക് ആക്ടോടെയാണ് ലോകി സീസണ്‍ 2 അവസാനിച്ചത്. 

Latest Videos

എന്തായാലും അവഞ്ചേഴ്‌സ് താരത്തിന്‍റെ  അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ലോകി എന്ന കഥാപാത്രം വരുന്ന കഥ എനിയുണ്ടാകില്ലെന്ന സൂചനയാണ് നല്‍കിയത്. ഹിഡിൽസ്റ്റൺ തന്റെ മാർവൽ യാത്ര ഒടുവിൽ അതിന്റെ സമാപനത്തിൽ എത്തിയെന്ന രീതിയിലാണ് സംസാരിച്ച്. “സീസണ്‍ 2ന്‍റെ സമാപനം എന്നത്  1, 2 സീസണുകളുടെ സമാപനം കൂടിയാണ്, ഇത് ആറ് സിനിമകളുടെയും 12 എപ്പിസോഡുകളുടെയും എന്‍റെ ജീവിതത്തിലെ 14 വർഷങ്ങളുടെയും സമാപനം കൂടിയാണ്,”  ഹിഡിൽസ്റ്റൺ വ്യക്തമാക്കി. തന്റെ മാർവലുമായുള്ള ബന്ധം ഹിഡിൽസ്റ്റൺ പറഞ്ഞത് ഇങ്ങനെയാണ് "ലോകിയായി ആദ്യം അഭിനയിക്കുമ്പോൾ 29 വയസ്സായിരുന്നു, ഇപ്പോൾ എനിക്ക് 42 വയസ്സായി, ഇതൊരു മികച്ച യാത്രയായിരുന്നു". 

ലോകി എന്ന ക്യാരക്ടറിന്‍റെ ഉദ്ദേശം തന്നെ അവര്‍ക്ക് നല്‍കിയിട്ടുള്ള 'ഗ്ലോറിയസ് പര്‍പ്പസ്' (മഹത്തായ ഉദ്ദേശ്യം) പൂര്‍ത്തിയാക്കുക എന്നതാണ്.  ടോം ഹിഡിൽസ്റ്റൺ എംസിയുവില്‍ അവതരിപ്പിച്ച ലോകി ക്യാരക്ടറിന്‍റെ 'ഗ്ലോറിയസ് പര്‍പ്പസ്'  സെക്രട്ട് ടൈം ലൈന്‍ സംരക്ഷിക്കുക അതുവഴി മള്‍ട്ടിവേഴ്സ് മൊത്തം സംരക്ഷിക്കുക എന്നതായിരുന്നു. അത് പൂര്‍ത്തിയാക്കിയതോടെ അദ്ദേഹത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയായി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്. 

'ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി': എആര്‍ റഹ്മാനെതിരെ പ്രതിഷേധം.!

ടൈഗര്‍ 3 ആദ്യ പ്രേക്ഷക പ്രതികരണം: ഞെട്ടിച്ച് ഗസ്റ്റ് റോളുകള്‍.!

click me!