ഓണത്തിന് പുതുപ്പള്ളിയിൽ എത്തി നടൻ ടിനി ടോം.
ഇത്തവണത്തെ ഓണത്തിന് പുതുപ്പള്ളിയിൽ എത്തി നടൻ ടിനി ടോം. ഉമ്മൻ ചാണ്ടിയുടം കല്ലറ സന്ദർശിച്ച ടിനി ചാണ്ടി ഉമ്മനൊപ്പം ഉള്ള ചിത്രങ്ങളും പങ്കുവച്ചു. ഈ ഓണം ആഘോഷങ്ങളില്ലാത്ത, എന്നാൽ മാവേലിയെ പോലെ ഭരിക്കാൻ പഠിപ്പിച്ച ഈ കുടംബത്തോടൊപ്പം എന്നാണ് ടിനി ടോം കുറിച്ചത്.
വിവിധ ആഘോഷ പരിപാടികളും ഒത്തുചേരലുകളുമായി എല്ലാ മലയാളികളെ പോലെ തന്നെ ഓണം ആഘോഷിച്ചിരിക്കുകയാണ് സിനിമാ താരങ്ങളും. 'എല്ലാ മലയാളികള്‍ക്കും ഓണശംസകള്‍ നേര്‍ന്ന് പ്രത്യേക വീഡിയോ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്‍റെ ഓണാഘോഷം നടത്തിയത്', മോഹന്‍ലാല്‍ കുറിച്ചപ്പോള്‍, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.
'ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു', എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍, പൂര്‍ണിമ, സുപ്രിയ ഇവരുടെ മക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ടിനി പങ്കുവച്ചു.
സംവിധാനം റസൂൽ പൂക്കുട്ടി; ഒപ്പം ആസിഫ് അലിയും ഇന്ദ്രജിത്തും അർജുനും; 'ഒറ്റ' ടീസർ
അതേസമയം, പുതുപ്പള്ളിയില്‍ ആകെ തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ടിരിക്കയാണ്. ആരാകും വിജയ കിരീടം നേടുക എന്ന കാത്തിരിപ്പിലാണ് കേരളക്കരയും. ഓണം പ്രമാണിച്ച് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നണികള്‍ അവധി നല്‍കിയിട്ടുണ്ട്. പ്രമുഖ മുന്നണി സ്ഥാനാർഥികൾ മൂവരും ഇന്ന് മണ്ഡലത്തിൽ ഉണ്ടാകും. എന്നാൽ വാഹന പ്രചാരണം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ മുന്നണികൾ ഒഴിവാക്കിയിരുന്നു. പരസ്യ പ്രചാരണത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും പ്രചാരണ അജണ്ടകൾ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മൻചാണ്ടി ഓർമ്മകൾ പുതുപ്പള്ളിയിൽ യുഡിഎഫ് സജീവമാക്കുന്നു. വികസന വിഷയങ്ങളിൽ തന്നെയാകും തുടർന്നും ചർച്ചകളെന്ന് എൽഡി എഫും വ്യക്തമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..