'എനിക്ക് ഒരുപാട് വിങ്ങലുണ്ടാക്കി', '2018'നെ പ്രശംസിച്ച് ടിനി ടോം

By Web Team  |  First Published May 13, 2023, 3:19 PM IST

ഒരു പ്രളയബാധിതനാണ് താൻ എന്നും താരം പറയുന്നു.


ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് '201'8. കേരളം നേരിട്ട പ്രളയം ആയിരുന്നു ചിത്രത്തിന്റെ പ്രമേയമായി വന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടൻ ടിനി ടോമും '2018' സിനിമയെ അഭിനന്ദിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് ഇപ്പോള്‍.

ടിനി ടോമിന്റെ കുറിപ്പ്

Latest Videos

സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്. '2018' ഞാൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണ്. കാരണം ഞാൻ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ്. അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നാ  'ലഹരി' നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു. ഒരു വിഷമം മാത്രം, ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ. ഇതുപോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ.  സിനിമയാണ് ലഹരി.

ഏഴ് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രം കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ്എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി,  സി കെ പത്മകുമാർ, ആന്റോ ജോസഫ്, എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് ചിത്രത്തിന്റെ തിരക്കഥ.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍

tags
click me!