ടിനു പാപ്പച്ചന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ചാവേര്‍'; ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

By Web Team  |  First Published Nov 2, 2022, 10:40 AM IST

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍


സംവിധാനം ചെയ്‍ത രണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ടിനു 2018 ല്‍ പുറത്തെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് കഴിഞ്ഞ വര്‍ഷം അജഗജാന്തരം എന്ന ചിത്രവും പുറത്തെത്തി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ആദ്യ രണ്ട് ചിത്രങ്ങളില്‍ ലിജോയുടെ കണ്ടെത്തലായ ആന്‍റണി വര്‍ഗീസ് ആയിരുന്നു നായകനെങ്കില്‍ ഇക്കുറി ആന്‍റണിക്കൊപ്പം മറ്റു രണ്ട് പേര്‍ കൂടി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനുമാണ് അവര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചാവേര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഒഴിവാക്കി ഒരു ചിത്രീകരണമാണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാള്‍ത്തലപ്പിലൂടെ ഓടുന്ന ഒരാളും ഒരു ജീപ്പും അഗ്നിയും തെയ്യവുമൊക്കെ അടങ്ങിയതാണ് പോസ്റ്ററിലെ ചിത്രീകരണം. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന ജോയ് മാത്യുവാണ്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.

Latest Videos

ALSO READ : 'മാളികപ്പുറ'ത്തിന് പാക്കപ്പ്; സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ച് ഉണ്ണി മുകുന്ദന്‍: വീഡിയോ

ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്സ് എക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്.

click me!