'ത്വര' ഒക്ടോബറില്‍; സ്വിച്ചോണ്‍ കോഴിക്കോട്ട് നടന്നു

By Web Team  |  First Published Sep 11, 2024, 11:23 PM IST

സംവിധായകൻ ഷാജൂൺ കാര്യാൽ ആണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്


നവാഗതനായ ഇന്ത്യൻ പി ബി എ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രം ആരംഭിച്ചു. കോഴിക്കോട്ട് കെ പി കേശവ മേനോന്‍ ഹാളില്‍ വച്ച് ഈ മാസം ഒന്‍പതിനാണ് ചിത്രത്തിന് തുടക്കമായത്. സംവിധായകൻ ഷാജൂൺ കാര്യാൽ ആണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ ഇൻഡ്യനും നിർമ്മാതാവ് ജസ്വന്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. ഈ ചിത്രത്തിൻ്റെ അണിയറപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇവർക്കിടയിലെ തികച്ചും വ്യത്യസ്തമായ ഒരു പ്രണയത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഈ പ്രണയത്തിനിടയിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ചില സംഭവവികാസങ്ങൾ ഈ ചിത്രത്തിന് പുതിയ വഴിത്തിരിവ് സമ്മാനിക്കുന്നു. ഷാജൂൺ കാര്യാൽ നേതൃത്വം നൽകിപ്പോരുന്ന ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയിൽ നിന്നും സംവിധാന പരിശീലനം പൂർത്തിയാക്കിക്കൊണ്ടാണ് ഇൻഡ്യൻ പി ബി എ സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ഷമ്മി തിലകൻ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, മറിമായം ഉണ്ണി തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Latest Videos

undefined

ഛായാഗ്രഹണം അജിൻ കൂത്താളി, എഡിറ്റിംഗ്, വിഎഫ്എക്സ് വിപിൻ പി ബി എ, കലാസംവിധാനം ഷാജി പേരാമ്പ്ര, കോസ്റ്റ്യൂം ഡിസൈൻ രശ്മി ഷാജൂൺ, മേക്കപ്പ് ഷൈനി അശോക്, സഹ സംവിധാനം വാസു സി കെ, ജയപ്രസാദ്, പ്രൊഡക്ഷൻ മാനേജർ സോമൻ കാക്കൂർ, പ്രൊഡക്ഷൻ കൺട്രോളർ സുശീല കണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ രതീഷ് എം നാരായൺ. ഒക്ടോബർ ആദ്യവാരത്തിൽ ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ 3ഡി ചിത്രം; 'എആര്‍എം' ഇനി തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!