
ഹോളിവുഡ്: ഈ വർഷം ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ തണ്ടർബോൾട്ട്സ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമ നിരൂപകര്‍ക്കും വേണ്ടി നടത്തിയ പ്രിവ്യൂഷോകളുടെ റിവ്യൂകളാണ് എക്സില്‍ എത്തിയത്. ഇതൊരു സൂചനയാണെങ്കിൽ, സമീപ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച മാർവൽ ചിത്രങ്ങളിൽ ഒന്നായിരിക്കാം തണ്ടർബോൾട്ട്സ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
"വളരെക്കാലത്തിനു ശേഷമുള്ള ഏറ്റവും മികച്ച അത്ഭുത സിനിമയാണ് തണ്ടർബോൾട്ട്സ്. വളരെ ആഴവും വൈകാരികതയും ഒപ്പം ഹൃദയസ്പർശിയുമാണ് ചിത്രം, ഫ്ലോറൻസ് പഗ് ആണ് കഥയുടെ കാതൽ, ലൂയിസ് പുൾമാൻ അദ്ദേഹം ഉൾപ്പെടുന്ന ഓരോ രംഗവും ഗംഭീരമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് വളരെയധികം സ്പർശിക്കുന്ന വളരെ വൈകാരിക വിഷയങ്ങൾ ചിത്രത്തിലുണ്ട് " ചലച്ചിത്ര നിരൂപകൻ ടൈലർ ഡിസ്നി എക്സില്‍ പറഞ്ഞു.
ഷോൺ ചാൻഡലർ ചിത്രത്തെക്കുറിച്ച് നടത്തിയ നിരൂപണത്തില്‍ സിനിമ വിഷാദം, ഏകാന്തത, ലക്ഷ്യബോധം എന്നിവയെക്കുറിച്ച് ഒരു ആക്ഷന്‍ ചിത്രത്തിനപ്പുറം ഗൗരവമായി പരാമര്‍ശിക്കുന്നു എന്ന് പറയുന്നു. ഇതിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം പരാജയപ്പെട്ടവര്‍ അല്ലെങ്കില്‍ മാനസികമായി ബാധിക്കപ്പെട്ടവരാണ് എന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഒപ്പം ചിത്രത്തിലെ ആക്ഷന്‍ വളരെ മനോഹരമാണ് എന്ന് പറയുന്ന ഇദ്ദേഹം എംസിയു മികച്ച രീതിയില്‍ വലിയ എന്തിനോ തയ്യാറെടുക്കുന്നു എന്ന് വ്യക്തമാണെന്നും സൂചിപ്പിക്കുന്നു.
എംസിയുവിന് പുതുശ്വാസം നല്‍കുന്നതാണ് തണ്ടർബോൾട്ട്സ് എന്നാണ് നിരൂപകന്‍ ക്രിസ് പാർക്കർ അഭിപ്രായപ്പെടുന്നത്. വളരെ ഗൗരവമേറിയ സ്വയം മൂല്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇതൊരു സങ്കടപ്പെടുത്തുന്ന ചിത്രം അല്ല പക്ഷെ കണ്ണീരൊപ്പാന്‍ നിങ്ങള്‍ ടിഷ്യൂ പേപ്പറുമായി സിനിമയ്ക്ക് പോകേണ്ടിവരും എന്നാണ് ഇദ്ദേഹത്തിന്‍റെ റിവ്യൂവില്‍ പറയുന്നത്.
തണ്ടർബോൾട്ട്സ് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിനെ സ്വതന്ത്ര സിനിമയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. മുമ്പ് വന്ന ഏത് എംസിയു പടത്തേക്കാള്‍ വ്യത്യസ്തമാണിത്. ഫ്ലോറൻസ് പഗ് ഒരു ഓസ്‌കാറിന് അർഹമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എംസിയു ഒടുവിൽ തിരിച്ചെത്തിയെന്ന് പറയാം എന്നാണ് വോങ് അപ്‌ഡേറ്റിന്‍റെ എക്സ് റിവ്യൂവില്‍ പറയുന്നത്.
അതേ സമയം ചിത്രത്തിന്‍റെ റിലീസ് മെയ് 1നാണ് നടക്കുക. ബ്ലാക്ക് വിഡോ (2021) എന്ന ചിത്രത്തിലൂടെ ആദ്യമായി എത്തിയ ഫ്ലോറൻസ് പഗ് കഥാപാത്രമായ യെലേന ബെലോവയുടെ പുതിയ മിഷനും പുതിയ ടീമുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജേക്ക് ഷ്രെയർ സംവിധാനം ചെയ്ത് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പൊസറ്റിവ് റിവ്യൂകള്‍ വലിയ ആവേശമാണ് എംസിയു ആരാധകര്‍ക്ക് ഉണ്ടാക്കുന്നത്.
വ്യാറ്റ് റസ്സൽ അവതരിപ്പിച്ച ജോൺ വാക്കർ, ഹന്ന ജോൺ-കാമെൻ അവതരിപ്പിച്ച ഗോസ്റ്റ്, ഓൾഗ കുറിലെങ്കോ അവതരിപ്പിച്ച ടാസ്‌ക്മാസ്റ്റർ എന്നിവയുൾപ്പെടെ ഒരു സംഘം ചിത്രത്തിലുണ്ട്. ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന റെഡ് ഗാര്‍ഡിയന്‍, സെബാസ്റ്റ്യൻ സ്റ്റാന്‍റെ ബക്കി എന്ന വിന്‍റര്‍ സോള്‍ജ്യറും ചിത്രത്തിൽ അഭിനയിക്കുന്നു.
മാര്‍വലിന്‍റെ പുതിയ ടീം, ഫെന്‍റാസ്റ്റിക് ഫോര്‍ ട്രെയിലര്‍ പുറത്ത്; വില്ലന്‍ ആരാകും?
വെറുതെയിരുന്ന ഹൃത്വിക് റോഷൻ അമേരിക്കയില്‍ ട്രെന്‍റിംഗായി: സംഭവം ഇങ്ങനെ !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ