17 ദിവസം, 50,000 ടിക്കറ്റുകള്‍! 'നേരി'ന് കേരളത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ തിയറ്റര്‍ ഇതാണ്

By Web Team  |  First Published Jan 6, 2024, 4:33 PM IST

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം


സീറ്റിംഗ് കപ്പാസിറ്റി കൂടിയ സിംഗിള്‍ സ്ക്രീനുകള്‍ മള്‍ട്ടിപ്ലെക്സുകളായി മാറിയ കാലമാണിത്. എണ്ണൂറും ആയിരവുമൊക്കെ സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകള്‍ മുന്‍പ് പ്രധാന നഗരങ്ങളില്‍ സാധാരണമായിരുന്നെങ്കില്‍ ഇന്ന് അത്തരം തിയറ്ററുകളില്‍ പലതും രണ്ടും മൂന്നും ചെറു തിയറ്ററുകളായി രൂപാന്തരപ്പെട്ടു. എന്നാല്‍ പഴയ സീറ്റിംഗ് കപ്പാസിറ്റിയില്‍ വലിയ കുറവ് വരാതെ പുതുകാലത്തും പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം തിയറ്ററുകളും ഇന്ന് കേരളത്തില്‍ ഉണ്ട്. ഏറ്റവുമൊടുവില്‍ മോഹന്‍ലാല്‍ ചിത്രം നേരിന്‍റ ടിക്കറ്റ് സെയില്‍സ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തുന്നുണ്ട്.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് നേര്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് തൃശൂരിലെ ജോര്‍ജേട്ടന്‍സ് രാഗം തിയറ്റര്‍ ആണ് നേരിന്‍റെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്. റിലീസിന്‍റെ 17-ാം ദിവസമായ ഇന്ന് രാഗം നേരിന്‍റെ 50,000 ടിക്കറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് വിവരം. കേരളത്തിലെ പ്രധാന സിംഗിള്‍ സ്ക്രീനുകളില്‍ ഒന്നായ ഇവിടെ മാത്രം നേരിന് ഇതുവരെ ലഭിച്ച കളക്ഷന്‍ 52 ലക്ഷം രൂപയാണ്.

Latest Videos

നേര് ടിക്കറ്റ് സെയില്‍സില്‍ തൊട്ടുപിന്നിലുള്ളത് എറണാകുളം കവിതയും തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 75 കോടി പിന്നിട്ടതായാണ് വിവരം. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനായ ചിത്രം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ ഏറെക്കാലത്തിന് ശേഷമാണ് അഭിഭാഷക വേഷത്തില്‍ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട് നേരിന്.

ALSO READ : 'കാലം നിങ്ങളെ ഓര്‍ത്തുവെക്കുന്നത് അങ്ങനെ ആയിരിക്കും'; മമ്മൂട്ടിയോട് അനൂപ് മേനോന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!